കാഞ്ഞങ്ങാട് ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് കാഴ്ച നഷ്ടമായി; വീട്ടമ്മക്ക് നഷ്ടപരിഹാരമായി ആര്‍ഡിഒയുടെ വാഹനം ജപ്തി ചെയ്ത് നല്‍കി കോടതി

കാസര്‍ഗോഡ് കാഞ്ഞങ്ങാട് ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് കാഴ്ച നഷ്ടമായ വീട്ടമ്മക്ക് നഷ്ടപരിഹാരമായി ആര്‍ഡിഒയുടെ വാഹനം ജപ്തി ചെയ്ത് നല്‍കി കോടതി. 28 വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കോടതി വിധി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് വീട്ടമ്മയുടെ കാഴ്ച നഷ്ടമായത്.

ചെറുവത്തൂര്‍ സ്വദേശി കമലാക്ഷി നല്‍കിയ ഹര്‍ജിയിലാണ് ഹൊസ്ദുര്‍ഗ് സബ് കോടതി വാഹനം ജപ്തി ചെയ്ത നഷ്ടപരിഹാരം ഈടാക്കാന്‍ ഉത്തരവിട്ടത്. 1995ല്‍ ഫയല്‍ ചെയ്ത കേസില്‍ 2018ല്‍ 2.30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി വന്നു. ഒരു വര്‍ഷത്തിന് ശേഷവും വിധി നടപ്പാക്കിയില്ലെന്ന് കാണിച്ച് 2019ല്‍ കമലാക്ഷി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി.

ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഈടായി വച്ചത് ജില്ലാ ആശുപത്രിയിലെ വാന്‍ ആയിരന്നു. അപ്പീല്‍ തള്ളിയതോടെ വാഹനം കഴിഞ്ഞ മാസം ജപ്തി ചെയ്ത് പരാതിക്കാരിക്ക് നല്‍കാന്‍ കോടതി ഉത്തരവ് വന്നു. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ വാഹനത്തിന്റെ മൂല്യ നിര്‍ണയത്തില്‍ 30,000 രൂപ മാത്രമാണ് വാഹനത്തിന്റെ മൂല്യമെന്ന് അറിയിച്ചു.

ഇതേ തുടര്‍ന്നാണ് കോടതി ആര്‍ഡിഒയുടെ വാഹനത്തിന്റെ മൂല്യം നിര്‍ണയിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചത്. പലിശ അടക്കം എട്ടു ലക്ഷം രൂപയാണ് കമലാക്ഷിക്ക് ലഭിക്കാനുള്ളത്. കോടതി ജീവനക്കാര്‍ വാഹനം ജപ്തി ചെയ്യാന്‍ എത്തിയെങ്കിലും വാഹനം ഓഫീസില്‍ ഇല്ലാത്തതിനാല്‍ നടപടിക്രമം പൂര്‍ത്തിയായില്ല. തുടര്‍ന്ന് കോടതി വാഹനം എത്തിക്കാന്‍ ഉത്തരവിടുകയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ