കലോത്സവ ഭക്ഷണ വിവാദം: അശോകന്‍ ചരുവില്‍ പോസ്റ്റ് പിന്‍വലിച്ചു, അതിനാല്‍ തന്റെ മറുപടിയും അപ്രസക്തമാണെന്ന് അരുണ്‍ കുമാര്‍

കലോത്സവ ഭക്ഷണവിവാദത്തിന് കാരണമായ പോസ്റ്റ് അശോകന്‍ ചരുവില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും പിന്‍വലിച്ചു. ഇതോടെ തന്റെ മറുപടി അപ്രസക്തമായെങ്കിലും താന്‍ എഴുതിയ പോസ്റ്റ് നീക്കം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി അധ്യാപകനും മുന്‍ മാധ്യമ പ്രവര്‍ത്തകനുമായ അരുണ്‍ കുമാര്‍ രംഗത്തെത്തി.

അരുണ്‍ കുമാറിന്റെ കുറിപ്പ്..

പ്രിയപ്പെട്ടവരെ,
കലോത്സവ ഭക്ഷണവുമായി ബന്ധപ്പെട്ട പ്രതികരണം ശ്രീ അശോകന്‍ ചരുവിലിന്റെ നവോത്ഥാനത്തെക്കുറിച്ചുള്ള പോസ്റ്റിന്റെ മറുപടിയായിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റിലെ ചിത്രമാണ് ഉപയോഗിച്ചതും. ശ്രീ ചരുവില്‍ പ്രസ്തുത പോസ്റ്റ് പിന്‍വലിച്ചതായി കാണുന്നു. അതിനാല്‍ എന്റെ മറുപടിയും അപ്രസക്തമാണ്.

എങ്കിലും ആശയം പ്രസക്തമാകയാല്‍ നിലനിര്‍ത്തുന്നു. ശ്രീ പഴയിടത്തിന്റെ ചിത്രം നീക്കുകയാണ്. വെജിറ്റേറിയന്‍ മെനു കാലോചിതമായി പരിഷ്‌ക്കരിക്കണം എന്നാശയത്തെ ആ ചിത്രം ഒരു വ്യക്തിയിലേക്ക് വഴി തിരിച്ചുവിട്ടു എന്ന വിമര്‍ശം ഉള്‍ക്കൊള്ളുന്നു.

ഭക്ഷണ വിവാദം പഴയിടം മോഹന്‍ നമ്പൂതിരിയുടെ പിന്മാറ്റത്തിലാണ് കലാശിച്ചത്. സ്‌കൂള്‍ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. നോണ്‍ വെജ് വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും ഇത്തവണത്തെ വിവാദങ്ങള്‍ വല്ലാതെ ആശങ്ക ഉണ്ടാക്കിയെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പ്രതികരിച്ചത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി