ശബരിമല പറഞ്ഞ് നേട്ടം കൊയ്യാനായില്ല; മൂന്നാം സ്ഥാനത്ത് ഒതുങ്ങി സുരേന്ദ്രന്‍; ലീഡ് ഒരു നിയമസഭാമണ്ഡലത്തില്‍ മാത്രം

ശബരിമല സുവര്‍ണാവസരമാക്കാന്‍ കഴിയാതെ കെ.സുരേന്ദ്രന്‍. മല്‍സര രംഗത്തെത്തിയതുമുതല്‍ വലിയ ഓളം സൃഷ്ടിച്ചുകൊണ്ടായിരുന്നു സുരേന്ദ്രന്‍ എത്തിയത്. ചില മാധ്യമങ്ങള്‍ സര്‍വെകളില്‍ അദ്ദേഹത്തെ ഒന്നാമതോ രണ്ടാമതോ, എത്തിച്ച് തരംഗമുണ്ടാക്കാനും ശ്രമിച്ചിരുന്നു. എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തുപോലുമെത്തില്ലെന്നും പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും യാഥാര്‍ത്ഥ്യവുമായി ബന്ധമുള്ളതായിരുന്നില്ലെന്നാണ് വോട്ടെണ്ണല്‍ വ്യക്തമാക്കുന്നത്.

പത്തനം തിട്ടയില്‍ കെ സുരേന്ദ്രന്‍ മൂന്നാംസ്ഥാനത്താവുക മാത്രമല്ല, ഒരു നിയമസഭ മണ്ഡലമൊഴികെ ബാക്കിയെവിടെയും ബിജെപിയ്ക്ക് രണ്ടാം സ്ഥാനത്തുപോലും എത്താന്‍ കഴിഞ്ഞില്ല.

പിസി ജോര്‍ജ്ജിന്റെ പിന്തുണയോടെയാണ് കെ സുരേന്ദ്രന്‍ ഈ മേഖലയില്‍ പ്രചാരണം നടത്തിയത്. എന്നാല്‍ ജോര്‍ജ്ജിന്റെ പിന്തുണയും സുരേന്ദ്രനെ സഹായിച്ചില്ല. ഇവിടെ രണ്ടാം സ്ഥാനത്തുള്ള വീണാ ജോര്‍ജ്ജിനെക്കാള്‍ 10,000ത്തിലേറെ വോട്ടാണ് കെ. സുരേന്ദ്രന് കുറഞ്ഞത്. ശബരിമല സമരം ആക്രമോല്‍സുകമായി നടത്തിയെങ്കിലും അതിന്റെ ഒരു പ്രയോജനവും ബിജെപിയ്ക്ക് ലഭിച്ചില്ലെന്ന ഏറ്റവും വലിയ തെളിവാകുകയാണ് പത്തനംതിട്ട

Latest Stories

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു

ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ 'മറികൊത്തല്‍' വഴിപാട്; കണ്ണൂരില്‍ ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍

എന്തുകൊണ്ട് സഞ്ജുവിന്റെ വിക്കറ്റ് അമിതമായി ആഘോഷിച്ചു, വിമർശകർക്ക് മറുപടിയുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ; പറയുന്നത് ഇങ്ങനെ

ഫ്രീ ഫിഷ് ഡെലിവറി ഫ്രം ആകാശം! ആലിപ്പഴം വീഴുന്നത് പോലെ മീനുകൾ; വൈറലായി വീഡിയോ