'അരി വാരാൻ അരിക്കൊമ്പൻ, കേരളം വാരാൻ പിണറായി'; എ.ഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിക്ക് എതിരെ കെ. സുധാകരൻ

എഐ ക്യാമറ അഴിമതിയിൽ പ്രതിപക്ഷം കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തുകയാണ്. ഇപ്പോഴിതാ മുഖ്യമന്ത്രിക്കും ഭരണ പക്ഷത്തിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന് കമ്പനിയിൽ പങ്കാളിത്തം ഉണ്ടെന്നതിന് രേഖയുണ്ടെന്ന് സുധാകരൻ ആരോപിച്ചു.

അരിവാരാൻ അരിക്കൊമ്പൻ, കേരളം വാരാൻ പിണറായി എന്നാണ് അവസ്ഥ.എഐ ക്യാമറയിൽ നടന്നത് വൻ കൊള്ളയാണ്. അഴിമതി പുറത്ത് കൊണ്ട് വരാൻ നിയമ നടപടിയും ആലോചിക്കും. എല്ലാം കുടുംബത്തിലേക്ക് കൊണ്ടുവരികയാണ് മുഖ്യമന്ത്രി. അതേസമയം പ്രകാശ് ബാബുവിനെ വ്യക്തിപരമായി അറിയില്ലെന്നു, ആരോപണം വന്നപ്പോൾ അന്വേഷണം നടത്തുകയായിരുന്നവെന്നും സുദാകരൻ പറഞ്ഞു. എഐ ക്യാമറ കരാർ കിട്ടിയ കമ്പനിയിൽ അദ്ദേഹതിന് പങ്കുണ്ട്. ജഡ്ജിനെ വരെ സ്വാധീനിക്കാൻ പാർട്ടി കൊടുക്കുന്ന മുഖ്യമന്ത്രി ആണ് കേരളത്തിൽ ഉള്ളത്. ജുഡീഷ്യറിയെ വരെ സ്വാധീനിക്കുന്നുണ്ടെന്നും കെ സുധാകരൻ ആരോപിച്ചു.

മോദിക്ക് അദാനിയെപ്പോലെയാണ് പിണറായിക്ക് ഊരാളുങ്കൽ എന്ന് സുധാകരൻ ആരോപിച്ചു. അഴിമതി അന്വേഷണം വിജിലൻസിനെ ആണ് ഏൽപ്പിച്ചത്. അത് എന്തിനാണ്? നട്ടെല്ല് ഉണ്ടെകിൽ സ്വാതന്ത്ര അന്വേഷണം നടത്തണം. അന്വേഷണത്തിന് വിദഗ്ധർ അടങ്ങിയ സമിതി വേണം. അർദ്ധ ജുഡീഷ്യൽ സ്വഭാവം ഉള്ള സമിതി അന്വേഷണം നടത്തണമെന്നാണ് തന്റെ ആവശ്യമെന്ന് സുധാകരൻ പറഞ്ഞു.മന്ത്രിമാർ ഇരുട്ടിൽ ആണ്. അവർ അറിയാതെ ഇക്കാര്യം ഓപ്പറേറ്റ് ചെയ്യാൻ ആർക്കാണ് കഴിയുകയെന്നും സുധാകരൻ ചോദിച്ചു.

Latest Stories

'പ്രശ്‍നങ്ങൾ പരസ്‍പരം പറഞ്ഞു തീർത്തു'; നടി വിൻസിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ

പണിമുടക്കില്‍ പങ്കെടുത്താല്‍ നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിടും; കേരളാ ബാങ്ക് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കണം; പ്രതിഷേധവുമായി എളമരം കരീം

“അദ്ദേഹത്തിന് സച്ചിനെയോ ദ്രാവിഡിനെയോ വിളിക്കാം, പക്ഷേ എന്റെ നമ്പർ ഡയൽ ചെയ്യാൻ അദ്ദേഹം ധൈര്യപ്പെടില്ല"

'ചപ്പാത്തി നഹി, ചോർ ചോർ'; പഞ്ചാബി ഹൗസിലെ രമണനെ അനുകരിച്ച് വിദ്യ ബാലൻ, വീഡിയോ വൈറൽ

'പ്രതിപക്ഷത്തിന് ആയുധം നൽകുന്ന പ്രസ്താവന'; മന്ത്രി സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി അനുകൂല പരാമർശത്തിൽ സിപിഐഎമ്മിന് അതൃപ്തി

നാളെ (ജൂലൈ 9ന്) നടക്കുന്ന അഖിലേന്ത്യാ പണി മുടക്ക് സമരത്തെ പിന്തുണയ്ക്കുക

ചെങ്കടലിലെ കപ്പലിനുനേരെ ഹൂതികളുടെ ആക്രമണം; തിരിച്ചടിച്ച് കപ്പലിന്റെ സുരക്ഷാ വിഭാഗം; വീണ്ടും അശാന്തി

‘തൽക്കാലം സിനിമകളുടെ ലാഭനഷ്ട കണക്ക് പുറത്ത് വിടില്ല’; തീരുമാനം പിൻവലിച്ച് നിർമ്മാതാക്കളുടെ സംഘടന

'ഡോണൾഡ് ട്രംപിനെ നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്ത് ഇസ്രയേൽ'; കത്ത് നെതന്യാഹു നേരിട്ട് നൽകി

പ്രസവ വീഡിയോ ചിത്രീകരിച്ചപ്പോൾ അന്ന് ശ്വേതക്ക് വിമർശനം; ഇന്ന് ദിയയെ ചേർത്തുപിടിച്ച് മലയാളി