കെ. റെയില്‍: ഏറ്റെടുക്കേണ്ടത് 1226.45 ഹെക്ടര്‍ ഭൂമി, ഡി.പി.ആര്‍ വിശദാംശങ്ങള്‍ പുറത്ത്

കെ റെയിലിന്റെ വിശദവിവര റിപ്പോര്‍ട്ട് (ഡിപിആര്‍) വിവരങ്ങള്‍ പുറത്ത്. റിപ്പാര്‍ട്ട് പ്രകാരം കെ റെയില്‍ പദ്ധതി 2025 ലാണ് പൂര്‍ത്തിയാവുക. പദ്ധതിക്കായി 1226.45 ഹെക്ടര്‍ ഭൂമിയാണ് വേണ്ടി വരിക. ഇതില്‍ 1074.19 ഹെക്ടറോളം സ്വകാര്യ ഭൂമിയാണ്. എക്‌സിക്യൂട്ടീവ് സമ്മറിയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കേരളത്തിലെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലുള്ള റെയില്‍വേ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയില്‍ 107.98 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയാണ്. റെയില്‍വേയുടെ കൈവശമുള്ള 44.28 ഹെക്ടര്‍ ഭൂമിയും കെ റെയിലനായി വേണ്ടിവരും.

190 കിലോമീറ്റര്‍ പാത ഗ്രാമങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. 88 കിലോമീറ്റര്‍ വയല്‍- തണ്ണീര്‍ത്തടങ്ങളിലൂടെയും, 50 കിലോമീറ്റര്‍ ചെറിയ നഗരങ്ങളിലൂടെയും, 40 കിലോമീറ്റര്‍ ഇടത്തരം- വലിയ നഗരങ്ങളിലൂടെയുമാണ് പോകുന്നത്. 60 കിലോമീറ്റര്‍ റെയില്‍വേയുടെ ഭൂമിയിലൂടെയാണ് പാത. കൊച്ചിയിലൂടെ മൂന്ന് കിലോമീറ്റര്‍ പാത കടന്നുപോകും.

കെ റെയില്‍ പാതയില്‍ 11.5 കിലോമീറ്റര്‍ തുരങ്കവും, 13 കിലോമീറ്റര്‍ പാലങ്ങളുമാണ്. മലകള്‍ തുരന്നും, കുന്നുകള്‍ നികത്തിയും വേണം പാത നിര്‍മ്മിക്കാന്‍. ചെലവ് കുറയ്ക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തറനിരപ്പിന് മുകളില്‍ 88.412 കിലോമീറ്ററും തറനിരപ്പില്‍ 292.728 കിലോമീറ്ററും പാത വരും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആദ്യ വര്‍ഷത്തില്‍ 2,216 കോടി രൂപയാണ് വരുമാനം പ്രതീക്ഷിക്കുന്നത്.

Latest Stories

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം

അക്കാര്യം മനസില്‍ കണ്ടാണ് ഞാന്‍ വോട്ട് ചെയ്തത്; ഇന്ത്യന്‍ പൗരത്വം ലഭിച്ചതിന് ശേഷം ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍

ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐഎസ് ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍; ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു

അപ്പോൾ ആ കാര്യത്തിന് ഒരു തീരുമാനം ആയി, ഗോളുകളുടെ ദേവൻ ബ്ലാസ്റ്റേഴ്‌സ് വിട്ടു; മാനേജ്മെന്റ് മണ്ടത്തരം തുടരുന്നു

ഇൻഡസ്ട്രിയിൽ എനിക്ക് ഏറ്റവും കൂടുതൽ ഗ്രാറ്റിറ്റ്യൂഡുള്ളത് ആ താരത്തിനോടാണ്: അനശ്വര രാജൻ

അവസാനമായി നിങ്ങൾക്ക് മുന്നിൽ വന്നതല്ലേ, 80000 ആരാധകർക്ക് ബിയർ വാങ്ങി നൽകി സന്തോഷിപ്പിച്ച് വിടവാങ്ങി മാർകോ റ്യൂസ്

സമൂഹ മാധ്യമങ്ങളിലെ നിരന്തര കുറ്റപ്പെടുത്തല്‍; ഫ്‌ളാറ്റില്‍ നിന്ന് വീണിട്ടും രക്ഷപ്പെട്ട കുട്ടിയുടെ മാതാവ് ജീവനൊടുക്കി

ടി20 ലോകകപ്പ് 2024: സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് കൈഫ്

ലോക്സഭ തിരഞ്ഞെടുപ്പ് അ‍ഞ്ചാം ഘട്ട വോട്ടെടുപ്പ്: പോളിംഗ് മന്ദഗതിയിൽ; ഉച്ചവരെ രേഖപ്പെടുത്തിയത് 24.23 ശതമാനം

നിറവയറുമായി ദീപിക, കൈപിടിച്ച് രണ്‍വീര്‍; വോട്ട് ചെയ്യാനെത്തി ബോളിവുഡ് താരങ്ങള്‍