പിണറായി വിജയന്‍ ബിജെപിയുടെ ബി ടീം; മൂന്നാം സര്‍ക്കാര്‍ എന്നത് വ്യാമോഹമെന്ന് കെ മുരളീധരന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിയുടെ ബി ടീമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മുഖ്യമന്ത്രി ലേഖനം എഴുതിയത് ബിജെപിയെ സുഖിപ്പിക്കാനാണെന്ന് മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ ഉപദേശിക്കാന്‍ പിണറായി വിജയന്‍ വരേണ്ടെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

മൂന്നാം സര്‍ക്കാര്‍ എന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രം. തോല്‍ക്കുന്നതുവരെ ജയിക്കുമെന്ന് അവകാശപ്പെടാനുള്ള സ്വാതന്ത്ര്യം ഗോവിന്ദന്‍ മാസ്റ്റര്‍ക്കുണ്ട്. സിപിഎം പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കാന്‍ പാടില്ലെന്ന എംവി ഗോവിന്ദന്റെ പ്രസ്താവനയോടും മുരളീധരന്‍ പ്രതികരിച്ചു. സിപിഎമ്മുകാര്‍ സ്‌മോളോ ലാര്‍ ജോ അടിക്കുന്നതില്‍ കേരളത്തിന് ഒരു പ്രശ്‌നമേയല്ല. മദ്യ മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കുകയാണ് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

മദ്യപിക്കുന്നതിനോട് തനിക്ക് ഒരു താത്പര്യവുമില്ല. ആരും മദ്യപിക്കരുത് എന്നാണ് തന്റെ അഭിപ്രായം. ആശ വര്‍ക്കര്‍മാരെ മഴയത്ത് നിറുത്തിയ പാര്‍ട്ടിയെ ആജീവനാന്തം ആളുകള്‍ പുറത്തു നിറുത്തും. ഡല്‍ഹിയില്‍ ബിജെപി ജയിച്ചതില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ല. കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി