34-ലെ ഭരണഘടന ആറ് തവണ തിരുത്തി, ഒറിജിനൽ ഹാജരാക്കാത്തത് കള്ളം പൊളിയുമെന്ന ഭയത്താൽ; ഗുരുതര ആരോപണങ്ങളുമായി യാക്കോബായ സഭ

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ 1934-ലെ അസല്‍ ഭരണഘടന ഹാജരാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഓര്‍ത്തഡോക്‌സ് വിഭാഗം അംഗീകരിക്കാത്തത് കള്ളത്തരം പുറത്തു വരുമെന്ന ഭീതി മൂലമാണെന്ന് യാക്കോബായ സഭാനേതൃത്വം ആരോപിച്ചു. അസല്‍ ഭരണഘടന പുറത്തു വന്ന സാഹചര്യത്തില്‍ സുപ്രീം കോടതി വിധി തിരുത്താനുള്ള സാദ്ധ്യത വിനിയോഗിക്കുമെന്ന് യാക്കോബായ സഭാ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സുപ്രീം കോടതി അംഗീകരിച്ച ഭരണഘടനയുടെ കൈപ്പുസ്തകം 1934 മുതല്‍ 2018 വരെ ആറുതവണ അച്ചടിച്ചതില്‍ വൈരുദ്ധ്യമുണ്ട്. നിയമാനുസൃതം നോട്ടീസ് നല്‍കി മലങ്കര അസോസിയേഷന്‍ വിളിച്ചുകൂട്ടി ഭേദഗതികള്‍ വരുത്തുന്നതിന് പകരം നിയമവിരുദ്ധമായും ഏകപക്ഷീയമായും തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. സഭയുടെ പേര്, തലവന്‍, പൗരോഹിത്യത്തിന്റെ പിന്തുടര്‍ച്ച, ആത്മീയ പരമാദ്ധ്യക്ഷന്റെ പരമാധികാരങ്ങള്‍ തുടങ്ങിയ അടിസ്ഥാനപ്രമാണങ്ങളില്‍ വരെ മാറ്റം വരുത്തി.

അസല്‍ ഭരണഘടനയുടെ കൈയെഴുത്തുപ്രതി ഒരു മാസം മുമ്പ് തങ്ങള്‍ക്ക് ലഭിച്ചതായി മെത്രാപ്പൊലീത്ത പറഞ്ഞു. ഇത് പരിശോധിച്ച് വിധി തിരുത്താനുള്ള സാദ്ധ്യത നിയമപരമായി പരിശോധിക്കും. അസല്‍ ഭരണഘന സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. ഭരണഘടന കൈയെഴുത്ത് പകര്‍പ്പ് ശാസ്ത്രീയമായി പരിശോധിക്കണമെന്ന ആവശ്യം ഓര്‍ത്തഡോക്‌സ് വിഭാഗം അംഗീകരിക്കാത്തത് കള്ളം പൊളിയുമെന്ന് ഭയന്നാണ്. സര്‍ക്കാരിനെ അസല്‍ കാണിക്കാന്‍ തയ്യാറാകാത്തത് നിയമത്തോടും ഭരണസംവിധാനത്തോടുമുള്ള വെല്ലുവിളിയാണ്. തിരിച്ചടി ഭയന്നാണ് സര്‍ക്കാരിന് ഭരണഘടന നല്‍കാതെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്.

1934-ലെ ഭരണഘടന അംഗീകരിച്ച് കാതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമന്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പറയുന്നത് വസ്തുതാവിരുദ്ധമാണ്. അന്തോഖ്യാ സിംഹാസനത്തെ അംഗീകരിക്കുന്ന ഭരണഘടനയെ സ്വീകരിക്കുമെന്ന് മാത്രമാണ് കോടതിയെ അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മെത്രാപ്പൊലീത്തമാരായ ഡോ. കുര്യാക്കോസ് തെയോഫിലോസ്, ഡോ. മാത്യൂസ് അന്തിമോസ്, വൈദിക ട്രസ്റ്റി സ്‌ളീബ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, അല്‍മായ ട്രസ്റ്റി സി.കെ. ഷാജി, സെക്രട്ടറി പീറ്റര്‍ കെ. ഏലിയാസ്, സഭാ വര്‍ക്കിംഗ് കമ്മിറ്റിഅംഗം റോയി ഐസക്, മോന്‍സി വാവച്ചന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്