ഇന്‍വെസ്റ്റ് കേരള: കളമശേരിയില്‍ അദാനി ഗ്രൂപ്പിന്റെ 600 കോടിയുടെ ലോജിസ്റ്റിക്‌സ്; 31,429.15 കോടിയുടെ 86 പദ്ധതികള്‍ക്ക് തുടക്കം; 40,439 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് മന്ത്രി രാജീവ്

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്റെ തുടര്‍ച്ചയായി 31,429.15 കോടി രൂപയുടെ 86 നിക്ഷേപ പദ്ധതികള്‍ക്ക് ഇതുവരെ തുടക്കം കുറിച്ചിട്ടുള്ളതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ, 20.28 ശതമാനം പദ്ധതികള്‍ നിര്‍മാണത്തിന്റെ പ്രാരംഭ ഘട്ടത്തിലെത്തിയത് സംസ്ഥാനത്തിന്റെ വ്യാവസായിക മുന്നേറ്റത്തിന്റെ ശക്തമായ തെളിവാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

നിലവില്‍ 1,77,731.66 കോടി രൂപയുടെ 424 പദ്ധതികള്‍ ഇന്‍വെസ്റ്റ് കേരളയുടെ പട്ടികയിലുണ്ട്. ഇതില്‍ 86 പദ്ധതികള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ 86 പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ 40,439 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. 156 പദ്ധതികള്‍ക്ക് ഭൂമി ലഭിക്കാനുണ്ട്, 268 പദ്ധതികള്‍ക്ക് ഭൂമി ലഭിച്ചിട്ടുണ്ട്.

എട്ട് കിന്‍ഫ്ര പാര്‍ക്കുകളില്‍ 1,011 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. മേയ് മാസത്തില്‍ 2,714 കോടി രൂപയുടെ ഏഴ് പദ്ധതികള്‍ക്കും ഏപ്രിലില്‍ നാല് പദ്ധതികള്‍ക്കും തുടക്കമായി.

ജൂലൈയിലെ പ്രധാന പദ്ധതികളില്‍ ഭാരത് ബയോടെക് കമ്പനിയുടേത് ശ്രദ്ധേയമാണ്. അങ്കമാലിയിലെ കെ.എസ്.ഐ.ഡി.സി പാര്‍ക്കില്‍ ഈ മാസം ഈ പദ്ധതിയുടെ ശിലാസ്ഥാപനം നടക്കും. കളമശേരിയില്‍ അദാനി ഗ്രൂപ്പിന്റെ 600 കോടി രൂപയുടെ ലോജിസ്റ്റിക്‌സ് പദ്ധതി, പെരുമ്പാവൂരില്‍ 500 കോടി രൂപയുടെ കെയ്ന്‍സ് ടെക്‌നോളജീസിന്റെ ഫ്‌ലെക്‌സിബിള്‍ പി.സി.ബി നിര്‍മാണ പദ്ധതി എന്നിവയും ശ്രദ്ധേയമാണ്. കെയ്ന്‍സ് ടെക്‌നോളജീസിന്റെ പദ്ധതി 1,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

കാക്കനാട്ട് നീറ്റാ ജെലാറ്റിന്‍ കമ്പനിയുടെ 250 കോടി രൂപയുടെ പദ്ധതിക്ക് ഉടന്‍ തുടക്കമാകും. തൃശൂരില്‍ 500 കോടി രൂപയുടെ റിനൈ മെഡിസിറ്റി പദ്ധതിയും ആരംഭിക്കും. കൊല്ലത്ത് ഹെല്‍ത്ത്‌കെയര്‍ ഗവേഷണ മേഖലയില്‍ 120 കോടി രൂപയുടെ പദ്ധതി ഓഗസ്റ്റില്‍ തുടങ്ങും. ബഹുരാഷ്ട്ര സോഫ്റ്റ്വെയര്‍ കമ്പനിയായ ഐ.ബി.എം കേരളത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കുകയും അതിവേഗം വളരുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി