കോണ്‍ഗ്രസിന് ഒപ്പമാണ് ഐ.എന്‍.ടി.യു.സി; വി.ഡി സതീശന് എതിരായ പ്രകടനത്തെ തള്ളി ആര്‍. ചന്ദ്രശേഖരന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായി ചങ്ങനാശ്ശേരിയില്‍ നടന്ന ഐ.എന്‍.ടി.യു.സി പ്രകടനത്തെ തള്ളി സംഘടനാ സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍. കോണ്‍ഗ്രസിനൊപ്പമാണ് ഐ.എന്‍.ടി.യു.സി. പ്രകടനം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. പ്രകടനം നടത്തിയ നടപടി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

എ.ഐ.സി.സിയുടെയും  സര്‍ക്കുലറില്‍ തന്നെ ഐ.എന്‍.ടി.യു.സിയുടെ സ്ഥാനം എവിടെയാണെന്ന് പറഞ്ഞിട്ടുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഒരു ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനും ഇത്തരത്തിലുള്ള പരസ്യ പ്രകടനത്തിനും പരസ്യ വിവാദങ്ങള്‍ക്കും പോകരുതെന്നും ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. ഐ.എന്‍.ടി.യു.സി ജില്ലാ അധ്യക്ഷന്‍മാരുമായി ഇന്ന് തന്നെ ആശയവിനിമയം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല എന്ന വി.ഡി സതീശന്റെ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു പ്രതിഷേധം നടന്നത്.

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ല. കോണ്‍ഗ്രസ് അനുകൂലികള്‍ മാത്രമാണെന്നും കോണ്‍ഗ്രസ് പറഞ്ഞാന്‍ ഐ.എന്‍.ടി.യു.സി കേള്‍ക്കാറുണ്ടെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. പ്രതിപക്ഷനേതാവ് പരാമര്‍ശം പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി