ബിജെപിയ്‌ക്കൊപ്പം സ്വതന്ത്രന്‍, 51 ഭൂരിപക്ഷത്തില്‍ വിവി രാജേഷ് തിരുവനന്തപുരം മേയര്‍; രണ്ട് കോണ്‍ഗ്രസ് വോട്ടുകള്‍ അസാധുവായി; സത്യപ്രതിജ്ഞയിലെ ചട്ടലംഘനം സിപിഎം ഉയര്‍ത്തിയത് നിരസിച്ച് കളക്ടര്‍

തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി വി.വി.രാജേഷിനെ തിരഞ്ഞെടുത്തു. സ്വതന്ത്രനായി ജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് വോട്ട് ചെയ്തു. വി വി രാജേഷിന് 51 വോട്ടാണ് ലഭിച്ചത്. ബിജെപി50, സ്വതന്ത്രന്‍1. കോണ്‍ഗ്രസിന്റെ രണ്ട് വോട്ടുകള്‍ അസാധുവായി. രണ്ട് യുഡിഎഫ് കൗൺസിലർമാരുടെ വോട്ടുകൾ അസാധുവായി.വെങ്ങാന്നൂർ കൗൺസിലർ എസ് ലതിക, നന്ദൻകോട് കൗൺസിലർ കെ. ആർ ക്‌ളീറ്റസ് എന്നിവരുടെ വോട്ടുകൾ ആണ് അസാധുവായത്.

കോണ്‍ഗ്രസ് വിമതനായി പൗണ്ട്കടവില്‍ മത്സരിച്ചു വിജയിച്ച സുധീഷ് കുമാര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. വോട്ടെടുപ്പിന് തൊട്ടു മുന്‍പായി ബിജെപി കൗണ്‍സിലര്‍മാര്‍ ദൈവങ്ങളുടെ പേരു പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിലെ ചട്ടലംഘനം സിപിഎം കൗണ്‍സിലര്‍ എസ്.പി. ദീപക് ചൂണ്ടിക്കാട്ടിയെങ്കിലും കലക്ടര്‍ നിരസിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് ഇക്കാര്യം ഉന്നയിക്കണമായിരുന്നു എന്ന് കലക്ടര്‍ അനുകുമാരി പറഞ്ഞു.

ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ട്. നടന്നത് ചട്ടലംഘനമാണെന്നും സിപിഎം ഉന്നയിച്ചു.എന്നാൽ ഈ ആവശ്യം കളക്ടർ അനിത കുമാരി അംഗീകരിച്ചില്ല. സത്യപ്രതിജ്ഞ ചെയ്തവർ ഒപ്പിട്ട് കൗൺസിലർ പദവി ഏറ്റെടുത്തു. ഇവർ ആദ്യത്തെ കൗൺസിൽ യോഗത്തിലും പങ്കെടുത്തു. ഇനി കോടതിയെ ആണ് സമീപിക്കേണ്ടത് എന്ന് കളക്ടർ പറഞ്ഞു. തുടര്‍ന്ന് വോട്ടെണ്ണുന്നതിലേക്ക് കടന്നു.

കയ്യടിയോടെയാണ് ബിജെപി അംഗങ്ങള്‍ കലക്ടറുടെ വാക്കുകളെ സ്വീകരിച്ചത്. എൽഡിഎഫിന്റെ ആർ.പി.ശിവജിക്ക് 29 ഉം യുഡിഎഫിന്റെ കെ.എസ് ശബരീനാഥന് – 17 വോട്ടും ലഭിച്ചു. രണ്ട് യുഡിഎഫ് കൗൺസിലർമാരുടെ വോട്ടുകൾ അസാധുവായി.വെങ്ങാന്നൂർ കൗൺസിലർ എസ് ലതിക, നന്ദൻകോട് കൗൺസിലർ കെ. ആർ ക്‌ളീറ്റസ് എന്നിവരുടെ വോട്ടുകൾ ആണ് അസാധുവായത്. പൗണ്ട് കടവ് സ്വതന്ത്ര കൗൺസിലർ സുധീഷ് കുമാർ വിട്ട് നിന്നു.

Latest Stories

കോണ്‍ഗ്രസില്‍ പ്രതിഷേധം അറിയിച്ചെങ്കിലും വോട്ട് ചെയ്ത് ലാലി; തൃശൂരില്‍ നിജി ജസ്റ്റിന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്തു

സോണിയ ഗാന്ധി - ഉണ്ണികൃഷ്ണന്‍ പോറ്റി ഫോട്ടോ വിവാദം; പിണറായിയുടേത് വില കുറഞ്ഞ ആരോപണമെന്ന് വി ഡി സതീശൻ

“കറൻസി സംസാരിക്കുന്നു; ഭരണത്തിന് മറുപടിയില്ല”

ശബരിമല സ്വര്‍ണക്കൊള്ള; പുരാവസ്തു മാഫിയ തലവന്‍ ഡി മണിയുടെ കൂട്ടാളിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

'തന്നെ തഴഞ്ഞത് പണമില്ലാത്തതിന്റെ പേരിൽ, പണം വാങ്ങി മേയർ പദവി വിറ്റു'; തൃശ്ശൂര്‍ മേയര്‍ സ്ഥാനത്തേക്ക് തന്നെ തഴഞ്ഞതില്‍ പൊട്ടിത്തെറിച്ച് ലാലി ജെയിംസ്

'സഞ്ജുവിനെ കളിപ്പിക്കരുത്, അവന് പകരം ഇഷാൻ കിഷനെ ഓപണിംഗിൽ ഇറക്കണം'; പ്രതികരിച്ച് പരിശീലകൻ

'സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ സ്ഥിരമാകണമെങ്കിൽ ആ ഒരു കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കണം'; തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

കാവിലമ്മയുടേയും ബലിദാനികളുടേയും പേരില്‍ സത്യപ്രതിജ്ഞ, തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചട്ടലംഘനത്തില്‍ പരാതിയുമായി സിപിഎം

ആര്‍ ശ്രീലേഖ അല്ല തലസ്ഥാനത്ത് വിവി രാജേഷ്; തിരുവനന്തപുരം കോർപ്പറേഷനിൽ രാജേഷ് മേയറാവും

'ചെറ്റ പൊക്കാനോ ഗർഭം കലക്കാനോ പോയപ്പോൾ പറ്റിയ പരിക്കല്ല, വിവരമില്ലാത്തവന്മാരെ വിശ്വസിച്ചു ചെയ്ത ജോലിക്കിടയിൽ പറ്റിയ പരിക്കാണ്'; അപകടത്തിൽ രൂക്ഷ പ്രതികരണവുമായി വിനായകൻ