സ്വര്‍ണക്കടത്തിലും ലൈഫ്‌ മിഷനിലും എല്ലാ തെളിവുകളും മുഖ്യമന്ത്രിയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്: മുല്ലപ്പള്ളി രാമചന്ദ്രൻ

സ്വര്‍ണ്ണക്കടത്തിലും ലൈഫ്‌ മിഷന്‍ ഇടപാടിലും മുഖ്യമന്ത്രിയുടെ പങ്ക്‌ ഓരോ ദിവസവും കൂടുതല്‍ വ്യക്തമായി പുറത്തുവന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തനിക്കൊന്നും അറിയില്ലെന്ന്‌ പറഞ്ഞ്‌ മുഖ്യമന്ത്രിക്ക്‌ രക്ഷപെടാനാവില്ല എന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.

എല്ലാ തെളിവുകളും മുഖ്യമന്ത്രിയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. എത്രനാള്‍ മുഖ്യമന്ത്രിക്ക്‌ അസത്യങ്ങളുടെ മൂട്‌പടം കൊണ്ട്‌ സത്യത്തെ മറയ്‌ക്കാന്‍ കഴിയും. മുഖ്യമന്ത്രിക്ക്‌ സ്വപ്‌നയെ നേരത്തെ തന്നെ അറിയാമായിരുന്നു. സ്‌പേസ്‌ പാര്‍ക്കിലെ അവരുടെ നിയമനം അദ്ദേഹത്തിന്റെ അറിവോടെയാണ്‌. സ്വപ്‌ന എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്‌ നല്‍കിയ മൊഴിയില്‍ അത്‌ വ്യക്തമാക്കുന്നു.സ്വന്തം വകുപ്പില്‍ നടന്ന നിയമനം അറിഞ്ഞില്ലെന്ന്‌ പറഞ്ഞ്‌ മുഖ്യമന്ത്രി ജനത്തെ വിഢികളാക്കാന്‍ ശ്രമിക്കുകയാണ്‌.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ യുഎഇ കോണ്‍സല്‍ ജനറല്‍ നടത്തിയെന്ന്‌ പറയപ്പെടുന്ന സ്വകാര്യ കൂടിക്കാഴ്‌ചയ്‌ക്ക്‌ സൗകര്യമൊരുക്കിയത്‌ സ്വപ്‌നയും ശിവശങ്കറുമാണോയെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കണം.

കോണ്‍സുലേറ്റുമായുള്ള കാര്യങ്ങള്‍ നോക്കാന്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ അനൗദ്യോഗികമായി മുഖ്യമന്ത്രി ചുമതലപ്പെടുത്തിയെന്നു സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്‌. ഇതില്‍ വസ്‌തുതയുണ്ടോയെന്ന്‌ മുഖ്യമന്ത്രിയാണ്‌ പറയേണ്ടത്‌. എന്നാല്‍ അതിനുള്ള തന്റേടം മുഖ്യമന്ത്രി കാട്ടുന്നില്ല. മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്നത്‌ സത്യപ്രതിജ്ഞാ ലംഘനമാണ്‌. സ്വപ്‌നയുടെ സ്‌പേസ്‌ പാര്‍ക്കിലെ നിയമനം താന്‍ അറിഞ്ഞില്ലെന്നും അത്‌ വിവാദമായപ്പോഴാണ്‌ അറിയുന്നതുമെന്ന പച്ചക്കള്ളമാണ്‌ കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട്‌ ആവര്‍ത്തിച്ചത് എന്ന് മുല്ലപ്പള്ളി പറഞ്ഞു.

Latest Stories

'അതിജീവിതകളുടെ മാനത്തിന് കോൺഗ്രസ് വില കൽപ്പിക്കുന്നില്ല, ക്രിമിനലുകളെ പിന്താങ്ങിയാൽ വോട്ട് കിട്ടുമെന്ന് കെപിസിസി പ്രസിഡൻ്റ് പ്രതീക്ഷിച്ചിരിക്കാം'; കെ കെ ശൈലജ

ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; പതിനഞ്ചാം ദിവസം പാലക്കാട് വോട്ട് ചെയ്യാനെത്തി, കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി

'രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളി, മുൻ‌കൂർ ജാമ്യം റദ്ദ് ചെയ്യണം'; ഹൈക്കോടതിയിൽ ഹർജി നൽകി സർക്കാർ

'ലൈംഗികാരോപണം കൊണ്ടുവരുന്നത് എല്ലാ തിരഞ്ഞെടുപ്പ് കാലത്തും മുഖ്യമന്ത്രിയുടെ അടവ്'; വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ മണിക്കൂറുകള്‍ വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് 10,000 രൂപയുടെ ട്രാവല്‍ വൗച്ചര്‍; 12 മാസത്തിനുള്ളിലെ യാത്രയ്ക്ക് ഉപയോഗിക്കാം

'മോഹൻലാൽ ആയിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിതി, നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരണം നടത്താൻ 'അമ്മ' നേതൃത്വം ബാധ്യസ്ഥർ'; ബാബുരാജ്

'പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് ഈ വീമ്പു പറച്ചിൽ, സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെ മുഖ്യമന്ത്രി ആദ്യം നിലക്ക് നിർത്തട്ടെ'; രമേശ് ചെന്നിത്തല

കൽക്കരിയുടെ നിഴലിൽ കുടുങ്ങിയ ജീവിതങ്ങൾ: തൽചറിലെ മനുഷ്യരുടെ കഥയും ഇന്ത്യയുടെ തകരുന്ന ഊർജമാറ്റ വാഗ്ദാനങ്ങളും

'രാഹുലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമല്ല, വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ്, അതിൽ ഒരു തെറ്റുമില്ല'; സണ്ണി ജോസഫിനെ തള്ളി പ്രതിപക്ഷ നേതാവ്

ഗവർണർക്ക് തിരിച്ചടി; ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിമാരെ സുപ്രീം കോടതി നിയമിക്കും, കത്തുകളുടെ കൈമാറ്റം ഒഴികെ മറ്റൊന്നും ഉണ്ടായില്ലെന്ന് വിമർശനം