നേമത്ത് കോൺഗ്രസ് വോട്ട് മറിച്ചു; ആരോപണവുമായി വി. സുരേന്ദ്രൻ പിള്ള

2016ൽ നേമത്ത് കോൺഗ്രസ് ബി.ജെ.പിക്ക് വോട്ട് മറിച്ചെന്ന് ആരോപിച്ച് വി. സുരേന്ദ്രൻ പിള്ള. കോൺഗ്രസ് വോട്ട് മറിച്ചതാണ് തന്റെ തോൽവിക്ക് കാരണമെന്നും സുരേന്ദ്രൻ പിള്ള പറഞ്ഞു. 2016ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു സുരേന്ദ്രൻ പിള്ള.

ഘടക കക്ഷികള്‍ക്ക് സീറ്റ് കൊടുക്കക, വോട്ടുകച്ചവടം നടത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ രീതി. അവര്‍ മത്സരിക്കുന്ന സീറ്റുകളില്‍ അവര്‍ക്കതിന് പ്രതിഫലം ലഭിക്കും. നേമത്ത് വോട്ട് കച്ചവടം നടന്നെന്ന് ഒ.രാജഗോപാല്‍ തന്നെ പറഞ്ഞതാണ്.

ചിലർക്ക് ജയിക്കാൻ ചിലരെ കുരുതികൊടുത്തു. നേമത്ത് ഒത്തുകളി ഉണ്ടായിരുന്നു. താൻ ദുർബല സ്ഥാനാർഥി ആയിരുന്നു എന്ന വിമർശനം തെറ്റാണ്. ദുർബല സ്ഥാനാർത്ഥി എന്ന വിമർശനം ഉന്നയിച്ചത് വോട്ട് കച്ചവടം മറയ്ക്കാനാണ്. ഇത്തവണ തിരഞ്ഞെടുപ്പിൽ കെ മുരളീധരൻ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കരുതെന്നും സുരേന്ദ്രൻ പിള്ള പറഞ്ഞു.

നേമത്തെ കോൺഗ്രസ് പ്രവർത്തകരെക്കുറിച്ച് താൻ കുറ്റം പറയില്ലെന്നും എന്നാൽ നേതാക്കളെ കുറിച്ച് അങ്ങനെ അല്ലെന്നും സുരേന്ദ്രൻ പിള്ള പറഞ്ഞു. ഇക്കാര്യങ്ങൾ താൻ പറയാതെ തന്നെ കെ മുരളീധരന് അറിയാമെന്നും സുരേന്ദ്രൻ പിള്ള കൂട്ടിച്ചേർത്തു.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല