'അനാവശ്യമായി നാണം കെടുത്താനുള്ള ശ്രമം നടന്നാൽ ആത്മഹത്യയ്ക്ക് ഒരുങ്ങുന്നതിന് മുൻപ് ആരോപണം ഉന്നയിച്ച സ്ത്രീയെ ബലാത്സംഗം ചെയ്യുക'; വിവാദ പരാമർശവുമായി ബിജെപി സ്ഥാനാർത്ഥി

ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശിയായ ദീപക് ജീവനൊടുക്കിയതില്‍ ബലാല്‍സംഗ ആഹ്വാനവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും തൊടുപുഴ നഗരസഭ അഞ്ചാംവാർഡിലെ ബിജെപി സ്ഥാനാർത്ഥിയുമായ അജയ് ഉണ്ണി. അനാവശ്യമായി നാണം കെടുത്താനുള്ള ശ്രമം നടന്നാൽ ആത്മഹത്യയ്ക്ക് ഒരുങ്ങുന്നതിന് മുൻപ് ആരോപണം ഉന്നയിച്ച സ്ത്രീയെ ബലാത്സംഗം ചെയ്യുക എന്നാണ് അജയ് ഉണ്ണി പറയുന്നത്.

ബസിലെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ബിജെപി സ്ഥാനാർത്ഥിയായിരുന്ന അജയ് ഉണ്ണിയുടെ വിവാദ പരാമർശം. എതെങ്കിലും ഇത്തരം വീഡിയോ ചിത്രീകരിക്കുന്നതായി തോന്നിയാൽ ആ സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷം ആത്മഹത്യ ചെയ്യൂവെന്നാണ് പരാമർശം. ഭീരുവിനേപ്പോലെ മരിക്കേണ്ട ആവശ്യമില്ല. അനാവശ്യമായി നാണം കെടുത്താനുള്ള ശ്രമം നടന്നാൽ ആത്മഹത്യയ്ക്ക് ഒരുങ്ങുന്നതിന് മുൻപ് ഇത്തരം ആരോപണം ഉന്നയിച്ച സ്ത്രീയെ ബലാത്സംഗം ചെയ്യുക എന്നാണ് വൈറലായ വീഡിയോയിൽ അജയ് ഉണ്ണി പറയുന്നത്.

തൊടുപുഴ നഗരസഭയില്‍ അഞ്ചാം വാര്‍ഡില്‍ നിന്നാണ് അജയ് ഉണ്ണി മല്‍സരിച്ചത്. ബലാല്‍സംഗം ചെയ്ത് ജയിലില്‍ പോയാലും അവിടെ ജോലി ചെയ്ത് പണം സമ്പാദിക്കാമെന്നും അജയ് ഉണ്ണി വീഡിയോയിൽ പറയുന്നുണ്ട്.അതേസമയം ദീപകിന്റെ മരണത്തിൽ ഷിംജിത മുസ്തഫയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസുള്ളത്.

Latest Stories

ട്രംപിന്റെ പ്രകോപനം, ഗ്രീന്‍ലാന്‍ഡിനേയും കാനഡയേയും യുഎസിന്റെ ഭാഗമാക്കി പുത്തന്‍ ഭൂപടം; നോക്കുകുത്തികളാക്കി നാറ്റോ സഖ്യകക്ഷികളെ പരിഹസിച്ച് വെല്ലുവിളി

ശബരിമല സ്വർണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, കട്ടിളപ്പടി കേസിൽ ജയിലിൽ തുടരും

എന്റെ പൊന്നെ....!!! പിടിവിട്ട് സ്വർണവില; പവന് 1,10,400 രൂപ

'എംഎൽഎമാർ നിയമസഭയിൽ സജീവമാകണം, സഭാ നടപടികളിൽ സജീവമായി ഇടപെടണം'; നിർദേശവുമായി മുഖ്യമന്ത്രി

'കഴിഞ്ഞ 5 വര്‍ഷങ്ങള്‍ കേരളത്തിന്റെ വ്യവസായ രംഗത്ത് സൃഷ്ടിച്ച കുതിപ്പ് സമാനതകളില്ലാത്തത്'; വ്യവസായ കേരളത്തിന്റെ അതിവേഗ മുന്നേറ്റം പ്രതിഫലിപ്പിക്കുന്നതാണ് നയപ്രഖ്യാപന പ്രസംഗമെന്ന് മന്ത്രി പി രാജീവ്

ജഡേജയ്ക്ക് ബോൾ കൊടുക്കാൻ വൈകിയത് ഒരു മോശം തീരുമാനമായിരുന്നു: സഹീർ ഖാൻ

മന്ത്രി സജി ചെറിയാനുമായി ചലച്ചിത്ര സംഘടനകൾ നടത്തിയ ചർച്ച വിജയം; സിനിമ സംഘടനകളുടെ സൂചന സമരം പിൻവലിച്ചു

'സാമ്പത്തികമായി കേരളം തകർന്ന് തരിപ്പണമായി, തെറ്റായ അവകാശവാദങ്ങൾ കുത്തിനിറച്ച നയ പ്രഖ്യാപനം'; വിമർശിച്ച് വി ഡി സതീശൻ

'കേരളത്തിൽ ബിജെപിക്ക് ഇപ്പോൾ നൂറോളം കൗൺസിലർമാരുണ്ട്, നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തീർച്ചയായും ബിജെപിക്ക് ഒരു അവസരം നൽകും'; പ്രധാനമന്ത്രി

ബിജെപി ദേശീയ അധ്യക്ഷനായി നിതിന്‍ നബിന്‍ ചുമതലയേറ്റു; നഡ്ഡയുടെ പിന്‍ഗാമി ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷന്‍