'അന്യായമായി ഒരാൾ മരിച്ചാൽ ഭൂമിയിലെ എല്ലാവരും ഒരുപോലെ മരിച്ചത് പോലെ'; പഹൽഗാമിൽ നടന്നത് പൈശാചികമായ ആക്രമണമെന്ന് പാളയം ഇമാം

പഹൽഗാമിൽ നടന്നത് പൈശാചികമായ ആക്രമണമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി. അന്യായമായി ഒരാൾ മരിച്ചാൽ ഭൂമിയിലെ എല്ലാവരും ഒരുപോലെ മരിച്ചത് പോലെയാണ് എന്ന് പറഞ്ഞ സുഹൈബ് മൗലവി ഭീകരാക്രമണത്തെ ബലിപെരുന്നാൾ ദിവസം അപലപിക്കുന്നുവെന്നും വ്യക്തമാക്കി. പഹൽഗാമിൽ നടന്നത് മനുഷ്യത്വരഹിതമാണെന്നും സുഹൈബ് മൗലവി പറഞ്ഞു.

പഹൽഗാമിൽ നടന്നത് പൈശാചികമായ ആക്രമണമാണ്. പഹൽ​ഗാം ഭീകരാക്രമണം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ദുഃഖത്തോടൊപ്പം ചേരുന്നുവെന്നും വി പി സുഹൈബ് മൗലവി പറഞ്ഞു. ഭൂമിയിലെ എല്ലാ മനുഷ്യരെയും കൊന്നത് പോലെയുള്ള ക്രൂരതയാണ് പഹൽ​ഗാമിൽ നടന്നത്. ഭീകരാക്രമണം കൊണ്ട് മതപരമായി ആരെയും ഭിന്നിപ്പിക്കാൻ കഴിയില്ലെന്ന് പാളയം ഇമാം പറഞ്ഞു.

ഐക്യത്തോടെ മുന്നോട്ട് പോവുക എന്നതാണ് മതം. പഹൽഗാമിൽ നടന്നത് പൈശാചികമായ ആക്രമണമാണ് വി പി സുഹൈബ് മൗലവി പറഞ്ഞു. അന്യായമായി ആരെയെങ്കിലും വധിച്ചാൽ ഭൂമിയിലെ മുഴുവൻ പേരെയും വധിച്ചതിന് തുല്യമാണ്. ഇതാണ് ഇസ്ലാമിന്റെ നിലപാടെന്ന് വി പി സുഹൈബ് മൗലവി വ്യക്തമാക്കി. പഹൽഗാം ആക്രമണം രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ കാണണമെന്നും സുഹൈബ് മൗലവി പറഞ്ഞു.

Latest Stories

കീമിൽ വഴങ്ങി സർക്കാർ; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ല, ​പഴ​യ ഫോ​ര്‍​മു​ല പ്ര​കാ​രം പു​തു​ക്കി​യ റാ​ങ്ക് ലി​സ്റ്റ് ഇ​ന്നു ത​ന്നെ പു​റ​ത്തി​റ​ക്കും

കേരളത്തിന് ദുരന്ത നിവാരണ ഫണ്ടിൽനിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു, പേവിഷ പ്രതിരോധ വാക്സിൻ രണ്ട് ഡോസ് എടുത്തിരുന്നു

സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ൽ മ​ഴ ശ​ക്ത​മാ​കും, വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-1

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന് ജാമ്യം നല്‍കി ഹൈക്കോടതി

IND vs ENG: "എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു": ടോസ് വേളയിൽ ഗിൽ പറഞ്ഞത്

അന്നത്തെ അന്നം തേടി ജോലിക്ക് ഇറങ്ങുന്നവരുടെ അന്നം മുട്ടിച്ചു; പണിമുടക്ക് നടത്തിയത് ഗുണ്ടായിസത്തില്‍; കേരളത്തില്‍ നടക്കുന്ന അപകട രാഷ്ട്രീയത്തിന്റെ തെളിവെന്ന് രാജീവ് ചന്ദ്രശേഖര്‍

ആട് 3 സോംബി പടമോ അതോ ടൈം ട്രാവലോ, ചിത്രത്തിന്റെ ജോണർ ഏതാണെന്ന് പറഞ്ഞ് സൈജു കുറുപ്പ്

ഓ.... ഒരു വലിയ നാണക്കാരൻ..; ഗില്ലും സാറയും വീണ്ടും ഒരേ ഫ്രെയ്മിൽ, ചിത്രം വൈറൽ