സ്വകാര്യ ബസുകള്‍ കണ്‍സഷന്‍ നല്‍കിയില്ലെങ്കില്‍ പെര്‍മിറ്റും ജീവനക്കാരുടെ ലൈസന്‍സും റദ്ദാക്കണം; ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറോട് ബാലാവകാശ കമ്മീഷന്‍

സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച കണ്‍സഷന്‍ നിരക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍. കണ്‍സഷന്‍ നിരക്ക് നല്‍കാത്ത സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സുകളുടെ പെര്‍മിറ്റും കുറ്റം ചെയ്ത ജീവനക്കാരുടെ ലൈസന്‍സും റദ്ദ് ചെയ്യുന്നതിന് നിയമനടപടികള്‍ സ്വീകരിക്കാനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് ബാലാവകാശ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.

കിളിമാനൂര്‍-വെളളല്ലൂര്‍ കല്ലമ്പലം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിട്ടുളള ടിക്കറ്റ് നിരക്കല്ല ഈടാക്കുന്നത്. അര്‍ഹതപ്പെട്ട നിരക്ക് ചോദിക്കു മ്പോള്‍ കുട്ടികളെ ഭീഷണിപ്പെടുത്തുന്നു തുടങ്ങിയ വിഷയങ്ങള്‍ പരാമര്‍ശിച്ച് കമ്മിഷന് ലഭിച്ച പരാതിയിമേലാണ് നടപടി.

വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച കണ്‍സഷന്‍ നിരക്ക് നിഷേധിക്കുന്നത് കുട്ടികളുടെ അവകാശ നിയമങ്ങളുടെ ലംഘനമായി വിലയിരുത്തിയ കമ്മിഷന്‍ അംഗം എന്‍. സുനന്ദയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്‍മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 3 മാസത്തിനകം ലഭ്യമാക്കാനും നിര്‍ദ്ദേശം നല്‍കി.

Latest Stories

ഇത്തവണ ഓണത്തിന് കൈനിറയെ പണം; ജീവനക്കാര്‍ക്ക് റെക്കോര്‍ഡ് ബോണസുമായി ബിവറേജ് കോര്‍പ്പറേഷന്‍

ഈ ഇന്ത്യൻ ടീമിന് ഏഷ്യാ കപ്പ് നേടാൻ കഴിയുമോ?; വിലയിരുത്തലുമായി വീരേന്ദർ സെവാഗ്

കോണ്‍ഗ്രസില്‍ അടിയുറച്ച് നില്‍ക്കുന്നു; ആര്‍എസ്എസ് ഗണഗീതം ആലപിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഡികെ ശിവകുമാര്‍

“സഞ്ജു പുറത്തിരിക്കും”; ഏഷ്യാ കപ്പിനുള്ള പ്ലെയിംഗ് ഇലവനെ പ്രവചിച്ച് രഹാനെ

'വെറുതെ ഇരിക്കേണ്ടി വന്നെങ്കിലും ഒടുവിൽ ഒട്ടേറെ കാര്യങ്ങൾ എനിക്ക് മനസ്സിലായി'; പെട്ടെന്നുള്ള വിരമിക്കലിന്റെ കാരണം വെളിപ്പെടുത്തി അശ്വിൻ

ഡബിള്‍ ഹോഴ്സ് ഗ്ലൂട്ടന്‍ ഫ്രീ 2 മിനിറ്റ് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമ പുറത്തിറക്കി; ചെയര്‍മാന്‍ വിനോദ് മഞ്ഞിലയും ഡബിള്‍ ഹോഴ്സ് ബ്രാന്‍ഡ് അംബാസഡര്‍ മമ്ത മോഹന്‍ദാസും ചേര്‍ന്ന് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമ പുറത്തിറക്കി

ഇന്ത്യയിലെ ചില ഭാഗങ്ങളിൽ മഴവില്ലുകൾ അപ്രത്യക്ഷമാകുന്നുവെന്ന് പഠനം

'വി ഡി സതീശൻ മറുപടി പറയണം, എല്ലാം അറിഞ്ഞിട്ടും രാഹുലിന് പദവികൾ നൽകി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തെളിവുകളുണ്ടെന്ന് എം വി ഗോവിന്ദൻ

യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്ന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തിൽ കേസെടുക്കേണ്ടെന്ന തീരുമാനത്തിൽ പൊലീസ്, ഇര പരാതിയുമായി സമീപിച്ചാൽ മാത്രം കേസെടുത്താൽ മതിയെന്ന് തീരുമാനം

ഏഷ്യാ കപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ശ്രേയസിന് മറ്റൊരു തിരിച്ചടി നൽകി ബിസിസിഐ!