'വി ശിവൻകുട്ടി എന്തുകൊണ്ടാണ് പ്രകോപിതനായതെന്ന് അറിയില്ല, എസ്‌എസ്‌കെയും, പിഎം ശ്രീയും ഒന്നല്ല'; ബിനോയ് വിശ്വം

എസ്‌എസ്‌കെ ഫണ്ടുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വി ശിവൻകുട്ടി എന്തുകൊണ്ടാണ് പ്രകോപിതനായതെന്ന് അറിയില്ലെന്ന് പറഞ്ഞ ബിനോയ് വിശ്വം എസ്‌എസ്‌കെയും, പിഎം ശ്രീയും ഒന്നല്ലെന്നും കൂട്ടിച്ചേർത്തു. ആര് പ്രകോപിതനായാലും താൻ പ്രകോപിതനാകാൻ ഇല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

ആർഎസ്എസിന്റെ വിദ്യാഭ്യാസ അജണ്ടയാണ് പിഎംശ്രീ. ഫണ്ട് കിട്ടാത്തതിന് ഉത്തരവാദിയല്ലെന്ന് പറയുന്ന ശിവൻകുട്ടിയോട് എന്ത് പറയാനാണെന്നും ബിനോയ് വിശ്വംചോദിച്ചു. താൻ പ്രകോപനം ഉണ്ടാക്കാനും പ്രകോപിതാനാകാനും ഇല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ആരും പ്രകോപനം ഉണ്ടാക്കാൻ പാടില്ലാത്ത സാഹചര്യമാണ്. വി ശിവൻ കുട്ടി ആയാലും പ്രകോപനം ഉണ്ടാക്കരുത്. വി ശിവൻകുട്ടിക്കും അത് ബോധ്യമുണ്ടാകണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

എസ്എസ്കെയും , പിഎംശ്രീം ഒന്നല്ലെന്നും രണ്ടും കൂട്ടിക്കെട്ടുന്നത് ആർഎസ്എസ് രാഷ്ട്രീയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. എസ്എസ്കെ ഫണ്ട് തട്ടിപ്പറിക്കാൻ കേന്ദ്രം ശ്രമിച്ചാൽ നിയമപരമായും രാഷ്ട്രീയമായും നേരിടണം. ജയപരാജയങ്ങളുടെ അളവുകോൽ വച്ച് അളക്കുന്നില്ല. എൽഡിഎഫ് ഐക്യത്തിന്റേയും ഐഡിയോളജിയുടേയും വിജയം ആണെന്ന് ബിനോയ് വിശ്വം പറഞ്ഞു.

കേന്ദ്രം അനുവദിച്ച എസ്എസ്കെ ഫണ്ട് ഇനി കിട്ടാതിരുന്നാൽ അതിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസമന്ത്രിക്ക് ഇല്ലെന്ന് വി ശിവൻകുട്ടി പറഞ്ഞിരുന്നു. ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തോട്ടെ എന്നും മന്ത്രി കുറ്റപ്പെടുത്തി. പ്രത്യക്ഷമല്ലെങ്കിലും പരോക്ഷമായ മറുപടി അത് സിപിഐയെ ലക്ഷ്യം വെച്ചുള്ളതാണെന്ന് വ്യക്തമാണ്.

സിപിഐയുടെ രാഷ്ട്രീയ സമ്മർദങ്ങൾക്കൊടുവിലാണ് പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചത്. പദ്ധതി മരവിപ്പിക്കണം എന്ന് രണ്ടാഴ്ചയ്ക്ക് മുൻ‌പ് ചേർന്ന മന്ത്രി സഭാ യോ​ഗത്തിലാണ് തീരുമാനമെടുത്തിരുന്നത്. എന്നാൽ കത്തയക്കാൻ വൈകുകയായിരുന്നു. ഇതിലും സിപിഐ അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെ ഇന്നലെ ഉച്ചയോടെയാണ് കേരളം കത്തയക്കുന്നത്.

അതേസമയം ബിനോയ് വിശ്വത്തിന്റെ പരാമർശം വിരൽ ചൂണ്ടുന്നത് എങ്ങോട്ടാണെന്ന് വ്യക്തമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിസഭാ ഉപസമിതിയെ പോലും ബിനോയ് വിശ്വം പുച്ഛത്തോടെയാണ് കണ്ടതെന്ന് കുറ്റപ്പെടുത്തി മന്ത്രി ഏതെങ്കിലും കേന്ദ്രത്തിൽ നിന്ന് ഇടതുപക്ഷ ആശയം പഠിക്കേണ്ട ഗതികേട് സിപിഐഎമ്മിന് ഇല്ല എന്നും കൂട്ടിച്ചേർത്തു. ആർഎസ്എസിനെ പ്രതിരോധിക്കാൻ ഞങ്ങൾ മാത്രമേ ഉള്ളൂവെന്ന് ചിലർ വരുത്തിത്തീർക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്