'മുഖ്യമന്ത്രിയും മന്ത്രിമാരും തന്നെ യാത്രയാക്കാൻ വരാത്തതിൽ ദുഃഖമില്ല,കേരളവുമായുള്ള ബന്ധം തുടരും'; ആരിഫ് മുഹമ്മദ് ഖാൻ

യാത്രയാക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും വരാത്തതിൽ ദുഃഖമില്ലെന്ന് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കേരളവുമായുള്ള ബന്ധം താൻ ഇനിയും തുടരുമെന്നും ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അതേസമയം, ആരിഫ് മുഹമദ് ഖാനെ പരിഹസിച്ചും രൂഷമായി വിമർശിച്ചും സിപിഐ നേതാവ് ബിനോയ് വിശ്വം രംഗത്ത് വന്നു. നിരവധി പാർട്ടികളിൽ പ്രവർത്തിച്ച് പരിചയമുള്ള ആരിഫ് മുഹമ്മദ് ഖാൻ കേരളത്തോട് പെരുമാറിയത് ചക്രവർത്തിയെ പോലെയെന്ന് ബിനോയ്‌ വിശ്വം പരാമർശിച്ചു.

മോദിയെ വാഴ്ത്തുന്നതിനിടെ കേരളത്തെ ഞെരിക്കുകയും രാജ്ഭവനെ ബിജെപി യുടെ ക്യാമ്പ് ഓഫീസാക്കി മാറ്റുകയും ചെയ്തു. പുതിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പോലെ ആകരുത് എന്നും ഭരണഘടന ഒരു തവണയെങ്കിലും പുതിയ ഗവർണർ വായിക്കണമെന്നും ബിനോയ് വിശ്വം പ്രസ്താവിച്ചു.

ബിനോയ് വിശ്വത്തിന്റെ ഈ വിമർശനത്തിന് ഗവർണർ മറുപടി നൽകിയിരുന്നു. ബിജെപിക്ക് എന്താണ് കുഴപ്പമെന്നും ബിജെപി നിരോധിത സംഘടനയാണോ എന്നും ചോദിച്ച ആരിഫ് മുഹമ്മദ് ഖാൻ ജനങ്ങൾ തിരഞ്ഞെടുത്ത പാർട്ടിയാണ് ബിജെപി എന്നും അഭിപ്രായം രേഖപ്പെടുത്തി. ബിനോയ് വിശ്വത്തിന് രാജ്ഭവൻ സിപിഐ ഓഫീസ് ആക്കണമെന്നുണ്ടോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരിഫ് മുഹമ്മദ് ഖാന് ബിഹാറിലേക്കാണ് മാറ്റം ലഭിച്ചിരിക്കുന്നത്. പകരം കേരളത്തിലേക്കെത്തുന്നത് ഗോവ ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലെകറാണ്. ജനുവരി രണ്ടിനാണ് ആർലേക്കറുടെ സത്യപ്രതിജ്ഞ നടക്കുക.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി