സോഷ്യൽ മീഡിയ ഉപയോഗം ഭർതൃവീട്ടുകാര്‍ ചോദ്യം ചെയ്തു; യുവതി കിണറ്റില്‍ മരിച്ച നിലയില്‍, മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

പാലായിൽ യുവതിയെ വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോടനാല്‍ ഇലവനാം തൊടുകയില്‍ രാജേഷിന്റെ ഭാര്യ ദൃശ്യയെ ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദൃശ്യ സാമൂഹിക മാധ്യമങ്ങള്‍ അധികമായി ഉപയോഗിക്കുന്നതിനെ ഭര്‍തൃവീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഏലപ്പാറ ചിന്നാര്‍ സ്വദേശിനിയായ ദൃശ്യ കഴിഞ്ഞ ആഴ്ച്ച മാതാപിതാക്കളുടെ വീട്ടിലേയ്ക്ക് പോയിരുന്നു. അവിടെ നിന്ന് തിരിച്ച് വരുമ്പോള്‍ ബന്ധുക്കളെ ആരെയെങ്കിലും കൂടെ കൊണ്ട് വരണമെന്ന് ഭര്‍ത്താവും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച്ച ദൃശ്യ ഒറ്റയ്ക്കാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ അന്നുതന്നെ ദൃശ്യയുടെ കുടുംബാംഗങ്ങളെ വിളിച്ചു വരുത്തി ചര്‍ച്ച നടത്തിയിരുന്നു.

തിങ്കളാഴ്ച്ച പുലര്‍ച്ചെ 2.30യോടെയാണ് ദൃശ്യയെ കാണാതായത്. തുടര്‍ന്നുള്ള തിരച്ചിലില്‍ അയല്‍വാസിയുടെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറിനടുത്ത് ടോര്‍ച്ച് കണ്ടതിനെ തുടര്‍ന്ന് കിണര്‍ പരിശോധിച്ചപ്പോള്‍ അതിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാലാ പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

യുവതിയുടെ ശരീരം മുഴുവന്‍ പൊള്ളലേറ്റ പാടുകളുണ്ട്. തീ കൊളുത്തിയതിനു ശേഷം കിണറ്റില്‍ ചാടിയതാകാം എന്നാണ് കരുതുന്നത് എന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ദൃശ്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് സഹോദരന്‍ പറയുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും സഹോദരന്‍ മണി ആവശ്യപ്പെട്ടു. സംഭവത്തില്‍ പാലാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാലുവര്‍ഷം മുമ്പാണ് ദൃശ്യയും രാജേഷും വിവാഹിതരായത്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും