ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. സ്‌കൂളുകള്‍ കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ നാളെ അവധിയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. പെരുന്നാള്‍ അവധി വിവാദത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം. പ്രതിഷേധത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ കടുംപിടിത്തം വിട്ട് അവധി പ്രഖ്യാപിച്ചത്. നാളത്തെ അവധി ശനിയാഴ്ചത്തേക്ക് മാറ്റിയതോടെയാണ് പ്രതിഷേധം കടുത്തത്. പെരുന്നാള്‍ പ്രമാണിച്ച് നാളെ അവധി നല്‍കണമെന്ന് വിവിധ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
