'ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കണം'; പ്രധാനമന്ത്രിക്ക് കത്തെഴുതി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

ഇന്ത്യക്ക് നേരത്തെ അനുവദിച്ചിരുന്ന ഹജ്ജ് ക്വാട്ടയിൽ ഗണ്യമായ കുറവ് വന്ന സാഹചര്യത്തിൽ ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. 2025 ഏപ്രിൽ 22 ന് ജിദ്ദയിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുമ്പോൾ, സൗദി നേതൃത്വവുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകളിൽ ഈ വിഷയം ഉൾപ്പെടുത്താൻ സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു.

 2025-ൽ ഇന്ത്യൻ തീർഥാടകർക്കുള്ള പൂർണ്ണ ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കാൻ സൗദി സർക്കാരിനെ പ്രേരിപ്പിക്കുന്നതിൽ ഈ നിർണായക ഘട്ടത്തിൽ പ്രധാനമന്ത്രി ഇടപെടണം. ഇസ്ലാമിന്റെ അഞ്ച് തൂണുകളിൽ ഒന്നാണ് ഹജ്ജ്. ഈ പുണ്യ തീർത്ഥാടനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യൻ മുസ്ലിംകളുണ്ട്. ക്വാട്ടയിലെ കുറവ് ഈ ആത്മീയ ബാധ്യത നിറവേറ്റുന്നതിനായി വർഷങ്ങളായി തയ്യാറെടുക്കുന്ന തീർത്ഥാടകർക്കിടയിൽ ദുരിതത്തിന് കാരണമായിട്ടുണ്ടെന്ന് കത്തില്‍ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
 സാമ്പത്തിക, സാംസ്‌കാരിക, തന്ത്രപരമായ ബന്ധങ്ങൾ ഉൾക്കൊള്ളുന്ന ദീർഘകാലവും ബഹുമുഖവുമായ പങ്കാളിത്തമാണ് ഇന്ത്യയും സൗദി അറേബ്യയും പങ്കിടുന്നത്. ഈ വിഷയം അഭിസംബോധന ചെയ്യുന്നത് വഴി ദശലക്ഷക്കണക്കിന് ആളുകളുടെ മതവികാരങ്ങളെ ഉയർത്തിപ്പിടിക്കുക മാത്രമല്ല, നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ആത്മാവിനെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും സാദിഖലി ശിഹാബ് തങ്ങൾ കത്തിൽ പറഞ്ഞു.

Latest Stories

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം