സർവീസ് മോശമാണെന്ന് ആരോപിച്ച് മാനേജരെ കൊല്ലപ്പെടുത്താൻ ശ്രമം; പാലക്കാട് ബാറിൽ വെടിവയ്പ്പ്

ബാറിലെ സർവീസ് മോശമാണെന്ന് ആരോപിച്ച് ഒരു കൂട്ടം യുവാക്കൾ ചേർന്ന് ബാർ മാനേജർക്ക് നേരെ വെടിയുതിർത്തു. പാലക്കാട് കാവശ്ശേരി കല്ലേപ്പുള്ളിയിലെ ചിത്രാപുരി ബാറിലാണ് വെടിവെപ്പ് ഉണ്ടായത്.അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇന്നലെ രാത്രി 11.30 ഓടെ ബാറിലേത്തിയ യുവാക്കൾ സർവീസ് മോശമാണെന്ന് ആരോപിച്ച് ജീവനക്കാരുമായി തർക്കമുണ്ടായി.തുടർന്നായിരുന്നു വെടിവയ്പ്പ് നടന്നത്.

ബാറിലെ കസേരകൾ അടക്കം തകർത്ത യുവാക്കളിൽ നിന്ന് പണം വാങ്ങിയ ശേഷമാണ് ജീവനക്കാർ വിട്ടയച്ചത്. ശേഷം യുവാക്കൾ സുഹൃത്തുകളായ ക്വട്ടേഷൻ സംഘവുമായി ബാറിലെത്തി പ്രശ്നം ഉണ്ടാക്കുകയായിരുന്നു. യുവാക്കളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ബാർ മാനേജർ രഘുനന്ദിനെ നേരെ വെടിവെപ്പ് ഉണ്ടായത്.

ബാർ ജീവനക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 5 യുവാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരിൽ നാലുപേർ കഞ്ചിക്കോട് സ്വദേശികളാണെന്നാണ് വിവരം. കൂടുതൽ ചോദ്യം ചെയ്യുന്നതിനു ശേഷം ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും. അതേസമയം, ആക്രമണത്തിൽ പ‌രുക്കേറ്റ ബാർ മാനേജർ രഘുനന്ദൻ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്