പി.ഡബ്ല്യു.സിയുടെ കരാർ സർക്കാർ റദ്ദാക്കുന്നത് പ്രതിപക്ഷത്തിന്റെ ആരോപണത്തെ ശരിവെയ്ക്കുന്നു: രമേശ് ചെന്നിത്തല

പ്രൈസ് വാട്ടർഹൗസ് കൂപ്പർസ് (പിഡബ്ല്യുസി)യുടെ കരാർ സർക്കാർ റദ്ദാക്കുന്നത് പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും ശരിയാണെന്നതിന് തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടെൻഡർ ഇല്ലാതെ കൺസൾട്ടൻസി വെച്ചതും അതിനെ ന്യായീകരിക്കുകയും ചെയ്‌ത സർക്കാരാണ് ഇപ്പോൾ സ്വന്തം മുഖം രക്ഷിക്കാൻ വീണ്ടും യൂ-ടേൺ എടുത്തത് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ പ്രസ്താവന:

പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും ശരിയാണെന്ന് കാലം തെളിയിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് PWCയുടെ കരാർ സർക്കാർ റദ്ദാക്കുന്നത്.

റിപ്പോർട്ട് സമ്മർപ്പിക്കാത്തതാണ് PWCയുടെ കൺസൾട്ടൻസി റദ്ദാക്കാനുള്ള കാരണമായി സർക്കാർ പറയുന്നത്. 17-02-2020ന് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മാര്‍ച്ച് മാസം അവസാനിക്കുന്നതിന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് PWCയോട് ആവശ്യപ്പെട്ടത്. അത് നടക്കാതെ വന്നപ്പോള്‍ ഏപ്രിലില്‍ തന്നെ PWCയെ ഒഴിവാക്കേണ്ടതായിരുന്നു.

ജൂൺ 28ന് ഞാൻ പത്രസമ്മേളനം നടത്തുന്നത് വരെ ഇക്കാര്യത്തിൽ സർക്കാർ ഒന്നും ചെയ്തില്ല എന്ന് മാത്രമല്ല, മുഖ്യമന്ത്രിയടക്കമുള്ളവർ PWCയെ ന്യായീകരിക്കുകയാണ് ചെയ്‌തത്‌. എന്നിട്ട് ആഗസ്റ്റ് 13നാണ് റിപ്പോർട്ട് നൽകിയില്ല എന്ന പേരിൽ PWCയെ ഒഴിവാക്കുന്നത്. ടെൻഡർ ഇല്ലാതെ കൺസൾട്ടൻസി വെച്ചതും അതിനെ ന്യായീകരിക്കുകയും ചെയ്‌ത സർക്കാരാണ് ഇപ്പോൾ സ്വന്തം മുഖം രക്ഷിക്കാൻ വീണ്ടും യൂ-ടേൺ എടുത്തത്.
ഇതേ ആവശ്യത്തിന് കെ.പി.എം.ജിയെ വ്യവസായ വകുപ്പ് നിയോഗിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ 21ആം സ്ഥാനത്തായിരുന്ന കേരളം കെപിഎംജിയെ വച്ചതിന് ശേഷം 28-ാം സ്ഥാനത്ത് ആണ്. ഇങ്ങനെ താഴേക്ക് പോകാനാണെങ്കിൽ ഇത്തരം കണ്‍സള്‍ട്ടന്‍സികളുടെ പ്രസക്തി എന്താണ്?

സ്വാർത്ഥലാഭത്തിനായി തീരുമാനങ്ങളെടുക്കുന്ന ഈ സർക്കാരിൽ ജനങ്ങളുടെ വിശ്വാസം നഷ്ട്ടപെട്ടിരിക്കുന്നു.

https://www.facebook.com/rameshchennithala/posts/3525558180835996

Latest Stories

IND vs ENG: ഒരു ബുംറയോ സിറാജോ കൂടി ബാറ്റ് ചെയ്യാനുണ്ടായിരുന്നെങ്കിൽ, ഓ.. ജഡേജ...; ലോർഡ്സിൽ ഇന്ത്യ വീണു

'അമ്മയെ കൊന്നതാണ്'; തലൈവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യം, ജയലളിതയുടെ മകളെന്ന അവകാശവാദവുമായി തൃശൂര്‍ സ്വദേശി; 'ഇതുവരേയും രഹസ്യമായി ജീവിക്കേണ്ട സാഹചര്യം'

പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി; ശുഭാംശുവും സംഘവും ഭൂമിയിലേക്ക്

IND vs ENG: റൺ ചേസുകളുടെ രാജാവ് ഇനി ഇല്ല, ഇന്ത്യ പുതിയൊരാളെ കണ്ടെത്തണം: നാസർ‍ ഹുസൈൻ

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗവർണർ

IND vs ENG: "ലോർഡ്‌സിൽ ഇന്ത്യ തോറ്റാൽ അവന്റെ സമയം അവസാനിക്കുമെന്ന് ഞാൻ കരുതുന്നു"; ഇന്ത്യൻ താരത്തെക്കുറിച്ച് മൈക്കൽ വോൺ

IND vs ENG: ലോർഡ്സിൽ അഞ്ചാം ദിവസം അവൻ ഇന്ത്യയുടെ പ്രധാന കളിക്കാരനാകും: അനിൽ കുംബ്ലെ

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അസാധാരണ നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു

IND vs ENG: “അദ്ദേഹമുള്ളപ്പോൾ നമുക്ക് ജയിക്കാൻ കഴിയില്ല”; ആശങ്ക പങ്കുവെച്ച് ആർ അശ്വിൻ

'കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം'; പരസ്യ വിമർശനത്തിന് പിന്നാലെ പിജെ കുര്യനെ പിന്തുണച്ച് സണ്ണി ജോസഫ്