കെ. റെയിലില്‍ സര്‍ക്കാരിന് ആശ്വാസം; സര്‍വ്വേ തടയണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് ആശ്വാസം.സില്‍വര്‍ലൈന്‍ സര്‍വ്വേ നടപടികള്‍ തടയണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ആലുവ സ്വദേശി നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ഡിവിഷന്‍ ബെഞ്ച് നടപടി സൂപ്രീംകോടതി ശരിവെച്ചു. സര്‍വ്വേ പുനരാരംഭിക്കാമെന്ന് വ്യക്തമാക്കിയ കോടതി കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. നടപടികളില്‍ ഇടപെടാനാകില്ലെന്ന് കോടതി.

സാമൂഹിക ആഘാത പഠത്തിനെതിരായ ഒരു കൂട്ടം ഹര്‍ജികളും കോടതി തള്ളി. ബൃഹത്തായ പദ്ധതിയുടെ സര്‍വ്വേ നടപടി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടാനാകില്ലെന്നും കോടതി പറഞ്ഞു. മറ്റു തരത്തിലുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും കോടതി പറഞ്ഞു.

നേരത്തെ കെ റെയില്‍ സര്‍വ്വേ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കോടതി രൂക്ഷ വിമര്‍ശനം നടത്തി. അതിനിടെ കെ റെയില്‍ പദ്ധതിയുടെ കല്ലിടാന്‍ ആരുടെയെങ്കിലും അനുമതിയുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. അനുവാദമില്ലാതെ ഒറാളും വീട്ടില്‍ കയറി കല്ലിടാനാകുമോ എന്നും, സര്‍വ്വേയ്ക്ക എതിരല്ലന്നും കല്ലിടുന്നത് എന്തിനാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് ചോദിച്ചത്.

സംസ്ഥാനത്ത് കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായതോടെ സര്‍വ്വേ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. ഇതിനിടെയാണ് സുപ്രീംകോടതിയില്‍ നിന്നും സര്‍ക്കാരിന് ആശ്വാസമായ തീരുമാനം വരുന്നത്.

updating…

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും