നെയ്യാറ്റിൻകരയിലെ ഗോപന്റെ മരണം; കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്

നെയ്യാറ്റിൻകരയിലെ ഗോപന്റെ മരണത്തിൽ അസ്വഭാവികത ഇല്ലെന്ന് പൊലീസ്. മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും സ്വാഭാവിക മരണമാണ് എന്നായിരുന്നു കണ്ടെത്തൽ. നിലവിൽ ലഭ്യമായ ഫലങ്ങളിലൊന്നും അസ്വഭാവികതയില്ല. ശാസ്ത്രീയ പരിശോധനാഫലം കൂടി ലഭിച്ചാൽ പൊലീസ് കേസ് അവസാനിപ്പിക്കും.

ശാസ്ത്രീയ പരിശോധനാഫലം ഉടൻ ലഭിക്കുമെന്നാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്. കേസ് അവസാനിപ്പിക്കുന്ന മുറയ്ക്ക് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. മരണത്തിൽ അസ്വാഭാവികതയില്ലെന്നായിരുന്നു പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ. ഹൃദയധമനികളിൽ എഴുപത്തിയഞ്ച് ശതമാനത്തിലധികം ബ്ലോക്ക്, മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകൾ അടക്കം പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ശരീരത്തിലുളള ചതവുകൾ മരണകാരണമായിട്ടില്ലെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയത്.

ജനുവരിയിലാണ് നെയ്യാറ്റിൻകര സ്വദേശി ഗോപൻ മരിക്കുന്നത്. അച്ഛൻ സമാധിയായെന്ന് പറഞ്ഞ് മക്കൾ രംഗത്തെത്തിയതോടെയാണ് സംഭവം വാർത്തയാകുന്നത്. അസുഖബാധയെ തുടർന്ന് കിടപ്പിലായിരുന്ന ഗോപന്റെ മരണം സംഭവിച്ചതിന് പിന്നാലെ വീടിന് സമീപം ഇവർ തന്നെ സ്ഥാപിച്ച ക്ഷേത്രത്തിനോട് ചേർന്ന് സ്ലാബിട്ട് മൂടുകയായിരുന്നു. ഇതിന് പിന്നാലെ അച്ഛൻ സമാധിയായെന്ന് കാണിച്ച് ഒരു ബോർഡും സ്ഥാപിച്ചു. നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയതോടെ പൊലീസ് സ്ലാബ് നീക്കി ഗോപന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനയച്ചു.

Latest Stories

IND vs ENG: "ഇത് ക്രിക്കറ്റല്ല, സ്പോർട്സിന്റെ മാന്യതയ്ക്ക് നിരക്കാത്തത്"; പരിക്കേറ്റ പന്തിനെതിരായ ഇം​ഗ്ലണ്ടിന്റെ 'ബോഡിലൈൻ' തന്ത്രത്തിൽ പൊട്ടിത്തെറിച്ച് ഗവാസ്കർ, ഗാംഗുലിക്ക് ശക്തമായ സന്ദേശം

സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

IND vs ENG: വിവ് റിച്ചാർഡ്സിന്റെ റെക്കോർഡ് മറികടന്ന് പന്ത്, പക്ഷേ നിർഭാ​ഗ്യം വേട്ടയാടി

പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം; പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

IND vs ENG: ഡ്യൂക്ക്സ് ബോൾ വിവാദം: ഐസിസിയ്ക്ക് മുന്നിൽ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ച് അനിൽ കുംബ്ലെ

'വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ടത് അറിവും സ്വബോധവും'; വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് വി ശിവൻകുട്ടി

IND vs ENG: “ബോളർമാർ ചിലപ്പോൾ വിഡ്ഢികളാണ്”: വിവാദമായ പന്ത് മാറ്റത്തിൽ ഇന്ത്യൻ ബോളർമാരെ വിമർശിച്ച് മൈക്കൽ വോൺ 

അമേരിക്കയില്‍ നടക്കുന്ന 107-ാമത് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് ഐസിഎല്‍ ഉടമ കെജി അനില്‍ കുമാറും ഉമയും; യാത്രയയപ്പ് നല്‍കി ലയണ്‍സ് ക്ലബ്ബ് ഓഫ് ഐ.സി.എല്‍ അംഗങ്ങള്‍

അദാനി മുതല്‍ അദാനി വരെ: മോദിയുടെ ഏക മുതലാളി സേവയുടെ നിയമ വഴികള്‍

സൗബിൻ തൂക്കി, മോണിക്ക പാട്ടിൽ പൂജയെ സൈഡാക്കിയെന്ന് സോഷ്യൽ മീഡിയ, ട്രെൻഡിങായി ലിറിക്കൽ വീഡിയോ