ജെൻഡർ ന്യൂട്രൽ യൂണിഫോം; മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ഡിവൈഎഫ്ഐ

ബാലുശ്ശേരി ഹയർ സെക്കന്ററി സ്കൂളിൽ നടപ്പിലാക്കിയ ജെൻഡർ ന്യൂട്രൽ യൂണിഫോം ആശയം മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ഡിവൈഎഫ്ഐ. ആധുനിക പുരോഗമന സമൂഹത്തിന്റെ അടിസ്‌ഥാന മൂല്യമാണ് ലിംഗ സമത്വം. പുരുഷൻ,സ്ത്രീ, ട്രാൻസ്‌ജെന്റർ, ട്രാൻസ് സെക്ഷ്വൽ അടക്കമുള്ള ലിംഗ പദവികൾ ദൈനംദിന വ്യവഹാരത്തിൽ ഇടപെടുന്ന ഈ കാലത്ത് വിദ്യാർത്ഥികൾക്ക് ഒരുപോലെ സൗകര്യപ്രദമായ ഒരു വസ്ത്രം യൂണിഫോമായി നൽകുക എന്നത് പ്രശംസനീയമായ കാര്യമാണ്.

സാമൂഹിക പുരോഗത്തിയാർജിച്ച ലോക സമൂഹങ്ങളിൽ യൂണിഫോമുകളിൽ ഈ രീതി നമുക്ക് കാണാൻ കഴിയും. കേരളത്തിൽ തന്നെ പോലീസ് സേനയിലെ പുരുഷൻമാരുടേയും, സ്ത്രീകളുടെ യൂണിഫോം സൗകര്യപ്രദമായി പരിഷ്കരിച്ചിട്ടുണ്ട്. പാന്റ്സും ഷർട്ടും അടങ്ങുന്ന ജെന്റർ ന്യൂട്രൽ യൂണിഫോം മത വിരുദ്ധമാണെന്നും കുട്ടികളുടെ അവകാശങ്ങൾക്ക് വിരുദ്ധമാണെന്നുമുള്ള പ്രചരണം നിക്ഷിപ്ത താല്പര്യങ്ങളുടേതാണ്. സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളിൽ ഇതേ രീതിയിലുള്ള യൂണിഫോമുകൾ ഉപയോഗിക്കുന്നുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം ജെൻഡർ ന്യൂട്രൽ യൂണിഫോം പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തുമെന്നും ഒന്നിനെയും കുറിച്ച് ആശങ്കകളില്ലാതെ പഠനം നടത്താൻ അവർക്ക് കഴിയണമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി മന്ത്രി ഡോ. ആർ ബിന്ദു. ജെൻഡർ ന്യൂട്രൽ യൂണിഫോം, ഔപചാരികമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലിംഗനീതിയുടെയും തുല്യപദവിയുടെയും ആശയങ്ങൾ ശക്തിപ്പെടുന്ന കാലത്ത് മാറ്റത്തിന്റെ മാതൃകാപരമായ കാൽവെയ്പ്പ് നടത്തിയിരിക്കുകയാണ് ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ എന്ന് മന്ത്രി പറഞ്ഞു.

Latest Stories

IND vs ENG: പരിക്കേറ്റ അർഷ്ദീപിന് പകരം സിഎസ്കെ താരം ഇന്ത്യൻ ടീമിൽ: റിപ്പോർട്ട്

തരുൺ മൂർത്തി ലോകേഷ് യൂണിവേഴ്സിൽ ഉണ്ടാവുമോ? ബ്ലോക്ക്ബസ്റ്റർ സംവിധായകർ ഒരുമിച്ചുളള ചിത്രത്തിന് പിന്നാലെ സോഷ്യൽ മീഡിയ

IND vs ENG: "ഗൗതം എന്ന കളിക്കാരനെ എനിക്ക് ശരിക്കും ഇഷ്ടമായിരുന്നു, പക്ഷേ..."; ഗംഭീറിന്റെ പരിശീലന രീതിയെ ചോദ്യം ചെയ്ത് ഗാരി കിർസ്റ്റൺ

'സ്കൂൾ അംസബ്ലിയിൽ ഭഗവത്ഗീതയിലെ ശ്ലോകങ്ങളും ചൊല്ലണം'; പ്രിൻസിപ്പൽമാർക്ക് വിദ്യഭ്യാസ ബോർഡിന്റെ കത്ത്, അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും

IND vs ENG: നാലാം ടെസ്റ്റിൽ നിന്ന് ഇന്ത്യൻ ഫാസ്റ്റ് ബോളർ പുറത്ത്, മറ്റൊരു താരത്തിന്റെ കാര്യത്തിലും ആശങ്ക

എന്റെ ചെക്കനെ തൊടുന്നോടാ? പ്രണവിന്റെ കോളറിന് പിടിച്ച സം​ഗീതിന് മോഹൻലാലിന്റെ മറുപടി, രസകരമായ കമന്റുകളുമായി ആരാധകർ

അഹമ്മദാബാദ് വിമാന ദുരന്തം; വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചിരുന്നു, പിൻഭാഗത്തെ ബ്ലാക്ക് ബോക്സ് പൂർണ്ണമായും കത്തിനശിച്ചു

താടിയെടുത്ത് മീശ പിരിച്ച് പുതിയ ലുക്കിൽ മോഹൻലാൽ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

വാർഡുകളുടെ എണ്ണം കൂട്ടി, പോളിം​ഗ് ബൂത്തുകളുടെ എണ്ണം കുറച്ചു; തദ്ദേശ തിരഞ്ഞെടുപ്പിന്റെ കരട് പട്ടിക 23 ന് പ്രസിദ്ധീകരിക്കും

ബി​ഗ് ബോസ് മലയാളം സീസൺ 7 പ്രേക്ഷകരിലേക്ക്, ലോഞ്ച് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ