ഷെറിന് ജയിലില്‍ വിഐപി പരിഗണന; ഗണേഷ്‌കുമാറും ഡിഐജിയും അടുപ്പക്കാര്‍; വെളിപ്പെടുത്തലുമായി സഹതടവുകാര്‍

കാരണവര്‍ കൊലക്കേസ് പ്രതി ഷെറിന്റെ ശിക്ഷായിളവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതിയുടെ വഴിവിട്ട ബന്ധങ്ങളെ കുറിച്ച് വെളിപ്പെടുത്തി സഹതടവുകാര്‍. ജയിലില്‍ ഷെറിന് വഴിവിട്ട സഹായങ്ങള്‍ ലഭിച്ചുവെന്ന് സഹതടവുകാരിയായിരുന്ന സുനിത വെളിപ്പെടുത്തി. ജയിലില്‍ ഷെറിന് വിഐപി പരിഗണനയായിരുന്നുവെന്നും സഹതടവുകാര്‍ ആരോപിച്ചു.

ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് ഷെറിന്‍ പരോളുകള്‍ നേടിയിരുന്നതായും ആരോപണമുണ്ട്. അന്നത്തെ ജയില്‍ ഡിഐജിയുമായി ഷെറിന് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന് സുനിത പറഞ്ഞു. ഗണേഷ് കുമാറുമായി ബന്ധമുണ്ടെന്ന് ഷെറിന്‍ പറഞ്ഞിട്ടുണ്ട്. ഈ ബന്ധങ്ങളുടെ മറവില്‍ ഷെറിന് വഴിവിട്ട പരോള്‍ ലഭിച്ചു.

കാരണവര്‍ കൊലക്കേസിലെ കുറ്റവാളിയായ ഷെറിന്‍ ഒരു ‘വി.ഐ.പിയാണ്. മേയ്ക്കപ്പ് സാധനങ്ങളും ഫോണും ഷെറിന് ജയിലില്‍ അനുവദിച്ചുവെന്നും സുനിത പറഞ്ഞു. വധശ്രമക്കേസില്‍ അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്നു സുനിത. ത്യശൂര്‍ പത്താംക്കല്ല് സ്വദേശിനിയാണ് സുനിത.

2015ല്‍ ഷെറിന്റെ സുഖവാസത്തിനെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്നത്തെ ജയില്‍ ഉദ്യോഗസ്ഥര്‍ ഷെറിനെ സംരക്ഷിക്കുകയായിരുന്നു. ഷെറിനെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ ഭീഷണി ഉണ്ടാവുകയും ചെയ്തതായും സുനിത പറഞ്ഞു.

Latest Stories

'കത്ത് ചോർന്നതിന് പിന്നാലെ അച്ഛന്റെ പാർട്ടി മകൾ വിടും'; രാജി വാർത്തകളിൽ പ്രതികരിച്ച് കെ കവിത

‘അപമാനിതരായി പുറത്ത് നില്‍ക്കാനാകില്ല, ഇനി യുഡിഎഫിന് പിറകേ പോകുന്നില്ല’; ഇ എ സുകു

സംസ്ഥാനത്തെ മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനിലും വാര്‍ഡ് വിഭജനം പൂര്‍ത്തിയായി അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു; മുന്‍സിപ്പാലിറ്റികളില്‍ 128 അധിക വാര്‍ഡുകള്‍, കോര്‍പ്പറേഷനുകളില്‍ 7 എണ്ണം കൂടി

'താരിഫ് നയം ഭരണഘടനാ വിരുദ്ധം, ഏകപക്ഷീയം'; ട്രംപിനെ രൂക്ഷമായി വിമർശിച്ച് യുഎസ് കോടതി

യെമന്‍ എയര്‍വേസിന്റെ അവസാന വിമാനവും തകര്‍ത്തു; ഇസ്രയേല്‍ ആക്രമിച്ചത് ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി തയാറാക്കി നിര്‍ത്തിയ വിമാനം; സന വിമാനതാവള റണ്‍വേ ബോംബിട്ട് തകര്‍ത്തു

കേരളത്തില്‍ മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപിച്ചുവെന്ന് എംവി ഗോവിന്ദന്‍; ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് മടങ്ങുന്നവര്‍ നേരേ പോകുന്നത് മദ്യഷാപ്പുകളിലേക്കും മറ്റുമാണെന്ന് വിമര്‍ശനം

IPL 2025: വെറുതെ പുണ്യാളൻ ചമയാതെ, അവനെ അപമാനിക്കാനാണ് നീ അങ്ങനെ ചെയ്തത്; സൂപ്പർ താരത്തിനെതിരെ രവിചന്ദ്രൻ അശ്വിൻ; സംഭവം ഇങ്ങനെ

ഏറ്റവും അടുത്ത സുഹൃത്ത്, അപ്രതീക്ഷിത വിയോഗം..; നടന്‍ രാജേഷ് വില്യംസിന്റെ വിയോഗത്തില്‍ രജനി

'രണ്ട് കൈയ്യും ചേർന്നാലേ കയ്യടിക്കാനാകൂ'; ബലാത്സംഗക്കേസിൽ 23കാരന് ഇടക്കാല ജാമ്യം നൽകി സുപ്രീംകോടതി, പരാതിക്കാരിക്ക് വിമർശനം

കൂരിയാട് ദേശീയപാതയുടെ സംരക്ഷണ ഭിത്തി വീണ്ടും ഇടിഞ്ഞുവീണു; സര്‍വീസ് റോഡിൽ കൂടുതൽ സ്ഥലങ്ങളിൽ വിള്ളൽ