'ഞങ്ങൾ തമ്മിൽ നല്ല ആത്മബന്ധം, ജി സുധാകരൻ പാർട്ടിയിലെ പ്രമുഖനായ നേതാവ്'; മാധ്യമങ്ങൾ ഇല്ലാത്തത് ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ

ജി സുധാകരൻ പാർട്ടിയിലെ പ്രമുഖനായ നേതാവ് ആണെന്ന് മന്ത്രി സജി ചെറിയാൻ. മാധ്യമങ്ങൾ ഇല്ലാത്തത് ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. താൻ ഇതുവരെയും ജി സുധാകരനെപ്പറ്റി ഇതുവരെയും പരസ്യമായോ രഹസ്യമായോ ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ജി സുധാകരനെ ഞാനും പോയി കാണും. അദ്ദേഹം ഒരു തെറ്റ് കാണിച്ചുവെന്നും അത് പാർട്ടി ചൂണ്ടിക്കാണിച്ചുവെന്നും മന്ത്രി പറഞ്ഞു. ഞങ്ങൾ തമ്മിൽ നല്ല ആത്മബന്ധം ആണെന്നും മാധ്യമങ്ങൾ തങ്ങളെ അകറ്റാൻ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

ജി സുധാകരനെ നേരിൽ കാണുമെന്നും ചേര്‍ത്തുനിര്‍ത്തുമെന്നുംപറഞ്ഞ സജി ചെറിയാൻ ജി സുധാകരന് തന്നെയടക്കം വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്നും പറഞ്ഞു. ഞങ്ങൾ നന്ദികെട്ടവരല്ല. ജി സുധാകരനെ തകർത്തിട്ട് ഒന്നും സാധിക്കാനില്ല. അദ്ദേഹത്തെ ചേര്‍ത്തുപിടിക്കും. സജി ചെറിയാനെയടക്കം ജി സുധാകരൻ നേരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ജി സുധാകരനെ പാർട്ടിയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരും. ജി സുധാകരനുമായി പ്രശ്നങ്ങള്‍ ഉണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നും ആലപ്പുഴയിലെ സിപിഎം നേതാക്കൾക്ക് വിമർശനം പുതിയതെന്നും ജി സുധാകരന് ഏതുവേദിയിലും പോകമെന്നും സജി ചെറിയാൻ പറഞ്ഞു.സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന ജി സുധാകരൻ കഴിഞ്ഞ ദിവസം കുട്ടനാട്ടിൽ നടന്ന സിപിഎം പരിപാടിയിൽ നിന്ന് വിട്ടുനിന്നിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി