ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധന, ഒരാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് ആറ് രൂപ

രാജ്യത്ത് ജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്നും ഇന്ധന വില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 88 പൈസയും, ഡീസലിന് 84 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ എട്ട് തവണയാണ് പെട്രോള്‍ ഡീസല്‍ വില ഉയര്‍ത്തുന്നത്.

ഈ മാസം 23ാം തിയതി മുതലുള്ള കണക്കെടുത്താല്‍ ഇതുവരെ 6 രൂപ 10 പൈസയാണ് പെട്രോളിന് കൂടിയത്. ഡീസലിന് അഞ്ച് രൂപ 86 പൈസയും ഒരാഴ്ചക്കിടെ കൂടി.

നിലവില്‍ കൊച്ചിയില്‍ പെട്രോളിന് 110 രൂപ 3 പൈസയും ഡീസലിന് 97 രൂപ 33 പൈസയുമായി. കോഴിക്കോട് പെട്രോള്‍ വില 110 രൂപ 58 പൈസയും, ഡീസല്‍ വില 97 രൂപ 61 പൈസയുമാണ്. തിരുവനന്തപുരത്തും പെട്രോള്‍ വില 112 രൂപ 47 പൈസയായി ഉയര്‍ന്നു. ഡീസലിന് 98 രൂപ 93 പൈസയായി.

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നവംബര്‍ 4 മുതല്‍ ഇന്ധന വില കൂട്ടുന്നത് നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് വീണ്ടും വില കൂട്ടാന്‍ തുടങ്ങിയത്. തുടര്‍ച്ചയായി വില ഉയര്‍ത്താന്‍ തന്നെയാണ് എണ്ണക്കമ്പനികളുടെ തീരുമാനം. ഇന്ധനവില ഉയരുന്നതോടെ മറ്റ് അവശ്യവസ്തുക്കള്‍ക്കും വില ഉയരും.

Latest Stories

IND vs ENG: ജോ റൂട്ടിനെ പുറത്താക്കിയ ആകാശ് ദീപിന്റെ പന്ത് നോ-ബോൾ ആയിരുന്നോ? തർക്കത്തിൽ മൗനം വെടിഞ്ഞ് എംസിസി

ജാനകി എന്ന പേര് ഏത് മതത്തിന്റെ പേരിലാണ്? എവിടെയെങ്കിലും സീത ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ? ജെഎസ്‌കെ വിവാദത്തിൽ പ്രതികരിച്ച് ഷൈൻ ടോം ചാക്കോ

‘കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ല'; കെഎസ്ആർടിസി നാളെ തെരുവിലിറക്കുന്ന പ്രശ്നമില്ലെന്ന് ടി പി രാമകൃഷ്ണൻ

IND vs ENG: “മൂന്നാം ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനിൽ മാറ്റമില്ല...”: ഒരു നിമിഷത്തേക്ക് ഇല്ലാണ്ടായി സഞ്ജന ഗണേശൻ, അത്ഭുതപ്പെടുത്തി മുൻ താരങ്ങൾ

എല്ലാ മേഖലയിലും സമരം വിജയിപ്പിക്കണമെന്നാണ് ആഹ്വാനം; കൂലി നഷ്ടപ്പെടുത്തിയാണ് തൊഴിലാളികള്‍ നാളെ പണിമുടക്കില്‍ ഭാഗമാകുന്നതെന്ന് എംഎ ബേബി

തന്റെ 400 റൺസ് എന്ന അപരാജിത റെക്കോർഡ് ആർക്ക് തകർക്കാനാകും?; ലാറ പറഞ്ഞത് പങ്കുവെച്ച് ഇം​ഗ്ലീഷ് താരം

'പ്രേതബാധ ആരോപിച്ച് മന്ത്രവാദിനിയെ എത്തിച്ചു, ബാധ ഒഴിപ്പിക്കാൻ 9:30 മുതൽ 1:00 വരെ മർദനം'; കർണാടകയിൽ അമ്മയെ മകൻ അടിച്ചുകൊന്നു

അച്ഛൻ ദിവസവും 500 രൂപ ചെലവിന് തരും, ഒരു നെപ്പോ കിഡ് എന്ന നിലയിൽ അച്ഛനേക്കാൾ കഠിനാധ്വാനം ചെയ്യണം; അങ്ങനെ വിളിക്കുന്നതിൽ തെറ്റില്ല: സൂര്യ സേതുപതി

IND vs ENG: “ക്യാപ്റ്റൻ എന്ന നിലയിൽ അത് ​അവന്റെ അവസാന ടെസ്റ്റ് ആകുമായിരുന്നു”; ഗില്ലിന്റെ നേതൃത്വത്തെക്കുറിച്ച് മാർക്ക് ബുച്ചർ

‘ആരോഗ്യമേഖലയെ മോശമായി ചിത്രീകരിക്കാൻ ശ്രമം, പ്രതിപക്ഷനേതാവ് അതിന് നേതൃത്വം നൽകുന്നു'; വി ഡി സതീശനുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി വീണാ ജോർജ്