കെ.എസ്.ഇ.ബിയുടെ പേരില്‍ തട്ടിപ്പ്; വീട്ടമ്മയ്ക്ക് 3500 രൂപ നഷ്ടമായെന്ന് പരാതി

കോഴിക്കോട് കെഎസ്ഇബിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. വൈദ്യുതി ബില്ല് അടച്ചില്ലെന്ന് പറഞ്ഞ് മുക്കം സ്വദേശിനിയില്‍ നിന്നും പണം തട്ടുകയായിരുന്നു. 3500 രൂപ നഷ്ടമായെന്നാണ് പരാതി. കാഞ്ഞിരമുഴി പറശ്ശേരിപ്പറമ്പില്‍ കല്ലൂര്‍ വീട്ടില്‍ ഷിജിയാണ് തട്ടിപ്പിനിരയായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ശനിയാഴ്ച രാവിലെ വൈദ്യുതി ബില്‍ അടച്ചിട്ടില്ലെന്നും പണമടയ്ക്കാന്‍ ഒരു നമ്പറില്‍ വിളിക്കണമെന്നും പറഞ്ഞ് ഷിജിയുടെ ഫോണിലേക്ക് ഒരു സന്ദേശം വന്നിരുന്നു. തുടര്‍ന്ന് വൈകുന്നേരത്തോടെ ആ നമ്പറിലേക്ക് ഷിജി തിരിച്ച് വിളിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി കൊണ്ടാണ് ഒരാള്‍ ഫോണില്‍ സംസാരിച്ചത്.

തുടര്‍ന്ന് ഒരു അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അയാള്‍ ആവശ്യപ്പെട്ടു. കൂടാതെ പത്ത് രൂപ അയക്കാനും പറഞ്ഞു. ശേഷം ഫോണിലേക്ക് വന്ന ഒ.ടി.പി. തിരിച്ചയക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നെയും തുടരെത്തുടരെ ഫോണിലേക്ക് ഒടിപി വന്നുകൊണ്ടിരുന്നു.

ഇതേ തുടര്‍ന്ന് സംശയം തോന്നിയ ഷിജി ബന്ധുവിന്റെ സഹായത്തോടെ അക്കൗണ്ട് ബാലന്‍സ് പരിശോധിച്ചപ്പോഴാണ് 3500 രൂപ നഷ്ടമായത് അറിഞ്ഞത്. പണം നഷ്ടപ്പെട്ടെന്ന് മനസ്സിലായതിനെ തുടര്‍ന്ന് മുക്കം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Latest Stories

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു