സിപിഎം നേതൃത്വം ഇടപെട്ടു; സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെയും സസ്‌പെൻഷൻ നടപടി മരവിപ്പിച്ച് വനംമന്ത്രി

വയനാട് സുഗന്ധഗിരി വനഭൂമിയിൽ നിന്ന് മരങ്ങൾ മുറിച്ചുകടത്തിയ കേസിൽ നോർത്ത് വയനാട് ഡിഎഫ്ഒ ഉൾപ്പെടെയുള്ള മൂന്ന് പേരുടെ സസ്‌പെൻഷൻ മരവിപ്പിച്ചു. സിപിഎം നേതൃത്വം ഇടപെട്ടതോടെയാണ് സൗത്ത് വയനാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ഷജന കരീം, കൽപ്പറ്റ ഫ്‌ളെയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസർ എം സജീവൻ, ഗ്രേഡ് ഡെപ്യൂട്ടി ബീരാൻകുട്ടി എന്നിവർക്കെതിരെയ നടപടി മരവിപ്പിച്ചത്.

വിശദീകരണം നൽകാൻ അവസരം നൽകാതെ നടപടിയെടുത്തത് തിരഞ്ഞെടുപ്പിനു മുന്നിൽ നിൽക്കുമ്പോൾ വലിയ തിരിച്ചടിയാവുമെന്ന് സിപിഎം നേതൃത്വം ശക്തമായി പറഞ്ഞിരുന്നു. സിപിഎം ജില്ലാനേതൃത്വവും സസ്‌പെൻഷനിലെ നടപടിക്രമങ്ങൾ പാലിക്കാത്തത് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെ വിശദീകരണം വാങ്ങിയ ശേഷം നടപടി മതിയെന്നും ഉത്തരവ് മരവിപ്പിക്കാനും വനംമന്ത്രി എകെ ശശീന്ദ്രൻ നിർദേശം നൽകിയത്.

കഴിഞ്ഞ ദിവസം കൽപ്പറ്റ റേഞ്ച് ഓഫീസർ കെ നീതുവിനെ കേസുമായി ബന്ധപ്പെട്ട് സസ്‌പെന്റ് ചെയ്തിരുന്നു. നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവലിനാണ് സൗത്ത് വയനാട് ഡിവിഷന്റെ താത്കാലിക ചുമതല. ഫ്‌ലൈയിംഗ് സ്‌ക്വാഡിന്റെ താത്കാലിക ചുമതല ഇതോടെ താമരശ്ശേരി ആർഒ വിമലിനാണ്.

ഉന്നതതല അന്വേഷണത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും രണ്ട് റേഞ്ച് ഓഫീസർമാരും ഉൾപ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് അടിയന്തര നടപടി സ്വീകരിക്കാൻ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ നിർദ്ദേശം നൽകിയിരുന്നു. വീടുകൾക്ക് ഭീഷണിയുള്ള 20 മരങ്ങൾ മുറിക്കാനുള്ള ഉത്തരവിന്റെ മറവിൽ 102 മരങ്ങൾ മുറിച്ചതായാണ് കണ്ടെത്തൽ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ