തൃശൂർ റെയിൽവേ സ്റ്റേഷനിൽ പാർക്കിങ്ങിലുണ്ടായ തീപിടിത്തം; ഗുരുതര വീഴ്ചയെന്ന് പൊലീസ്, പ്രത്യേകസംഘം അന്വേഷിക്കും

തൃശൂർ റെയിൽവേ സ്റ്റേഷനിൽ പാർക്കിങ്ങിലുണ്ടായ തീപിടിത്തം പ്രത്യേകസംഘം അന്വേഷിക്കും. ഗുരുതര വീഴ്ചയെന്ന നിഗമനത്തിലാണ് പൊലീസ്. റെയിൽവേ ലൈനിൽ നിന്നും തീപ്പൊരി വീണ് തീ പടർന്നെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിൽ അറുന്നൂറിലധികം ബൈക്കുകളാണ് കത്തിനശിച്ചത്.

തീപിടിത്തം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ പറഞ്ഞു. തീപിടിത്തമുണ്ടായ സ്ഥലത്ത് സന്ദർശനം നടത്തിയ ശേഷമായിരുന്നു പ്രതികരണം. മറ്റു ദുരൂഹതകൾ ഈ ഘട്ടത്തിൽ സംശയിക്കുന്നില്ലെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. അതേസമയം പൊലീസിനോട് അടിയന്തര റിപ്പോർട്ട് തേടിയെന്ന് സ്ഥലത്ത് എത്തിയ മന്ത്രി കെ രാജൻ പറഞ്ഞു.

സംഭവത്തിൽ റെയിൽവേ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. പാർക്ക് ചെയ്തിരുന്ന ഒരു ഇരുചക്ര വാഹനത്തിൽ നിന്ന് മറ്റു വാഹനങ്ങളിലേക്ക് തീ പിടിച്ചതാകാമെന്നാണ് റെയിൽവേയുടെ പ്രാഥമിക നി​ഗമനം. തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടമുണ്ടായപ്പോൾ തന്നെ ആളപായ ഒഴിവാക്കാൻ നടപടി സ്വീകരിച്ചെന്നും റെയിൽവേയുടെ വിശദീകരണം.

Latest Stories

'പാർട്ടിക്കുണ്ടായത് കനത്ത നഷ്ടം, പാർട്ടിയുടെ മതേതര മുഖവും ഹൃദയങ്ങളിലേക്ക് സ്നേഹപ്പാലം പണിത വ്യക്തിയുമാണ് വി കെ ഇബ്രാഹിം കുഞ്ഞ്'; അനുശോചിച്ച് സാദിഖലി ശിഹാബ് തങ്ങൾ

'മുഖ്യമന്ത്രിയുടെ കയ്യിൽ എന്റെ നമ്പർ ഉണ്ട്, കേരളത്തിലെ ഹിന്ദു വിശ്വാസികളെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ എന്നെ അറിയിക്കുക, ഞാൻ പ്രധാനമന്ത്രിയുമായി സംസാരിക്കാം'; രാജീവ് ചന്ദ്രശേഖർ

ശബരിമല സ്വര്‍ണക്കടത്ത്: ശ്രീകോവിലിലെ ബാക്കിയുള്ള സ്വര്‍ണംകൂടി തട്ടിയെടുക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നു; കേസില്‍ ഉള്‍പ്പെട്ടാല്‍ എന്തു ചെയ്യണമെന്നതടക്കം പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും എസ്‌ഐടി

ശബരിമല സ്വർണ്ണകൊള്ള; ഗൂഢാലോചന നടത്തിയത് ഉണ്ണികൃഷ്ണൻ പോറ്റിയും, പങ്കജ് ഭണ്ഡാരി, ഗോവർദ്ധനും ചേർന്നെന്ന് എസ്ഐടി, വൻകവർച്ച നടത്താനായി പദ്ധതിയിട്ടു

മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

കരൂർ ദുരന്തം; ടിവികെ അധ്യക്ഷൻ വിജയ്ക്ക് സിബിഐ സമൻസ്, ഡൽഹിയിലെ ഓഫീസിൽ ഹാജരാകാൻ നിർദേശം

പൊളിറ്റിക്കല്‍ ഡ്രാമയുമായി ബി ഉണ്ണികൃഷ്ണന്‍- നിവിന്‍ പോളി ചിത്രം; കേരള രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന പൊളിറ്റിക്കല്‍ ഡ്രാമയ്ക്ക് പാക്കപ്പ്

പുനർജനി പദ്ധതി കേസ്; വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ അവിശുദ്ധ ബന്ധമെന്ന് വിജിലൻസ് റിപ്പോർട്ട്

120 ബില്യൺ ഡോളറിന്റെ കുറ്റപത്രം: 2025ൽ കാലാവസ്ഥാ ദുരന്തങ്ങൾ മനുഷ്യരാശിക്കെതിരെ ഉയർത്തിയ വിധി

ശ്വാസതടസം, സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം