സംസ്ഥാനത്തെ തൊഴിലാളികൾക്ക് ധനസഹായം; 10,000 രൂപ പലിശരഹിത വായ്പ

കോവിഡ്-19 വ്യാപനത്തെ പ്രതിരോധിക്കുന്നതിനായുള്ള ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 10000 രൂപ പലിശ രഹിത വായ്പ നൽകും. ബാർ തൊഴിലാളികൾക്ക് 5000 രൂപ സഹായമായി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബസ് തൊഴിലാളികൾക്കും 5000 രൂപ നൽകും. ചരക്കു വാഹനങ്ങളിലെ തൊഴിലാളികൾക്ക് 3500 രൂപ നൽകുമെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കൈത്തറി തൊഴിലാളികൾക്ക് 750 രൂപ, ടാക്സി തൊഴിലാളികൾക്ക് 2500 രൂപ, ഓട്ടോ റിക്ഷ, ട്രാക്ടർ തൊഴിലാളികൾക്ക് 2000 രൂപ എന്നിങ്ങനെ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാലറി ചാലഞ്ച് വിപുലമാക്കുവാനാണ് തീരുമാനം ഇതിൽ പൊതു മേഖലാ ജീവനക്കാരും കേന്ദ്രസർക്കാർ ജീവനക്കാരും പങ്കുചേരണം. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും സഹകരിക്കണം എന്ന് മുഖ്യമന്ത്രി പറഞ്ഞു.

കരള്‍ മാറ്റിവച്ചവർക്ക് മരുന്ന് ലഭ്യമാക്കാൻ നടപടിയെടുക്കും. ഇതിനായി പൊലീസും ഫയർഫോഴ്സും മറ്റു വിഭാഗങ്ങളും സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്