ഒടുവില്‍ കേരളത്തെ പരിഗണിക്കൊനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അന്തര്‍ മന്ത്രാലയ സമിതി പാക്കേജ് പരിശോധിക്കുന്നു

ഒടുവില്‍ കേരളത്തെ പരിഗണിക്കൊനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വയനാട് ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗുരുതര സ്വഭാവത്തിലുള്ള ദുരന്തം എന്ന ഗണത്തിലാണ് വയനാട് ദുരന്തത്തെ കേന്ദ്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ ആവശ്യം വയനാട് ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്താനായിരുന്നു.

കേന്ദ്ര തീരുമാനത്തിന് പിന്നാലെ അന്തര്‍ മന്ത്രാലയ സമിതി 2219 കോടി രൂപയുടെ പുനഃരധിവാസ പാക്കേജ് പരിശോധിച്ചുവരികയാണ്. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാകും സഹായ ധനത്തില്‍ തീരുമാനം. വയനാട്ടില്‍ രണ്ടായിരം കോടിയിലേറെ നഷ്ടമുണ്ടായിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം ലെവല്‍ 3 വിഭാഗത്തില്‍ വയനാട് ദുരന്തത്തെ ഉള്‍പ്പെടുത്തിയോ എന്ന് വ്യക്തമല്ല.

വയനാട് ദുരന്തത്തെ ലെവല്‍ 3 ദുരന്തത്തില്‍ ഉള്‍പ്പെടുത്തിയോ എന്നത് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. പ്രധാനമന്ത്രി ദുരന്ത ഭൂമി സന്ദര്‍ശിച്ച് മടങ്ങിയിട്ട് മാസങ്ങളായെങ്കിലും ദുരന്ത ബാധിതര്‍ ഇപ്പോഴും ദുരിത ജീവിതത്തില്‍ തന്നെയാണ്. വ്യാഴാഴ്ച എല്‍ഡിഎഫ് വയനാട് ദുരന്തത്തില്‍ കേന്ദ്രം തുടരുന്ന അവഗണനയ്‌ക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.

അതേസമയം പ്രധാനമന്ത്രിയുടെ വരവും കാത്ത് ഉദ്ഘാടനം കാത്തുകിടക്കുന്ന വിഴിഞ്ഞം തുറമുഖത്ത് മോദി എത്തുന്നതിന് മുന്നോടിയായി പാക്കേജ് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തലുകള്‍. അതിനിടെ വയനാട് പാക്കേജ് ആവശ്യവുമായി ഇന്ന് പ്രിയങ്ക ഗാന്ധി കേന്ദ്രമന്ത്രി അമിത് ഷായെ കണ്ടിരുന്നു.

2221 കോടി രൂപയുടെ സഹായമാണ് സംഘം തേടിയത്. വയനാട് പാക്കേജില്‍ നാളെ വിശദാംശങ്ങള്‍ നല്‍കാമെന്ന് അമിത് ഷാ അറിയിച്ചു. യുഡിഎഫ്, എല്‍ഡിഎഫ് എംപിമാര്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.

Latest Stories

തിരുവനന്തപുരത്ത് അച്ഛനും മകനും പറമ്പിൽ ഷോക്കേറ്റ് മരിച്ചനിലയിൽ; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ഇന്ത്യയുടെ വലിയ വിജയത്തിലേക്ക് രണ്ട് ചുവടുകൾ മാത്രം, പിന്തുണച്ച ആരാധകർക്ക് നന്ദി: സഞ്ജു സാംസൺ

ഇറാൻ അണുബോംബ് പദ്ധതിയിലൂടെ ശക്തി പ്രാപിക്കും, അത് തടയുകയാണ് ലക്ഷ്യം; ഇറാനെ ആക്രമിക്കാനുള്ള കാരണം പറഞ്ഞ് നെതന്യാഹു

സഞ്ജു എന്ന ആത്മാർത്ഥതയുള്ള കളിക്കാരന് അർഹിക്കുന്ന വിജയം ലഭിച്ചതിൽ സന്തോഷം: സുനിൽ ഗവാസ്കർ

പശ്ചിമേഷ്യൻ സംഘർഷം; സിബിഎസ്ഇ 10, 12 പരീക്ഷകള്‍ മാറ്റി

ഇറാനിലെ നതാന്‍സ് ആണവകേന്ദ്രത്തിന് ആഘാതമേറ്റുവെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭ ആണവ ഏജന്‍സി; ആണവ ചോര്‍ച്ച ഇല്ല

എസ്‌ഐആര്‍ വഴി നുഴഞ്ഞുകയറ്റക്കാരുടെ പേര് മാത്രമേ മാറ്റിയിട്ടുള്ളു, ബിജെപി അധികാരത്തില്‍ വന്നാല്‍ അവരെ സംസ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കുമെന്ന് അമിത് ഷാ; ഹിന്ദുക്കളായ ഒറ്റ അഭയാര്‍ഥികള്‍ക്ക് പൗരത്വം നഷ്ടപ്പെടില്ലെന്നും അമിത് ഷാ

'മിസ്റ്റര്‍ ട്രംപ് വാഗ്ദാനം ചെയ്ത രക്ഷ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണ് കാണപ്പെടുക'; ഇറാനില്‍ കൊല്ലപ്പെട്ട പ്രൈമറി സ്‌കൂള്‍കുട്ടികളുടെ കൂട്ടസംസ്‌കാര ചിത്രം

ഹോര്‍മൂസ് അടച്ചു, ആഗോള എണ്ണവിതരണം നിലച്ചു; പെട്രോള്‍ വില കുതിച്ചുയരുമോ എന്ന് ആധി; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍

149 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ദുബായിയില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി; വിമാന സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു