ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ക്ക് പതിനഞ്ച് വര്‍ഷത്തെ പഴക്കം; അന്വേഷണം കര്‍ണാടകയിലേക്കും

കോഴിക്കോട് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ക്ക് പതിനഞ്ച് വര്‍ഷം വരെ പഴക്കമുണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച നെല്ലിക്കോട്ടെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് 266 വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഇവയുെട കവര്‍ ദ്രവിച്ച് പോയതിനാല്‍ ബാച്ച് നമ്പരോ മറ്റ് വിവരങ്ങളോ ലഭിച്ചിരുന്നില്ല. ഇന്ത്യയിലും വിദേശത്തുമായി നാല് കമ്പനികളില്‍ നിര്‍മ്മിച്ചവയാണിതെന്ന് കണ്ടെത്തിയിരുന്നു.

ശാസ്ത്രീയ പരിശോധനയില്‍ ഒരു കമ്പനിയുടെ വെടിയുണ്ടക്ക് അഞ്ചു വര്‍ഷവും മറ്റ് മൂന്ന് കമ്പനികളുടെ വെടിയുണ്ടകള്‍ക്ക് 15 വര്‍ഷവും പഴക്കമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഒരു കവറിലെ വെടിയുണ്ടകളില്‍ കണ്ട ചില അക്ഷരങ്ങളെ ആധാരമാക്കി നടത്തിയ അന്വേഷണത്തില്‍ ഒരു കമ്പനിയുടെ വിശദാംശങ്ങള്‍ ലഭിച്ചു.

വെടിയുണ്ടകള്‍ ആര്‍ക്കൊക്കെയാണ് വിതരണം ചെയ്തിട്ടുള്ളത് എന്ന് കണ്ടെത്താനുള്ള അന്വേഷണം പരോഗമിക്കുകയാണ്. റൈഫിള്‍ ക്ലബുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളുടേയും അംഗീകൃത വില്‍പനശാലകളില്‍ നിന്ന് വിറ്റുപോയ വെടിയുണ്ടകളുടെയും കണക്കുകളും അധികൃതര്‍ ശേഖരിക്കുന്നുണ്ട്. കര്‍ണാടകയിലെ കൂര്‍ഗ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന വെടിയുണ്ട വില്‍പന കേന്ദ്രങ്ങളില്‍ നിന്നാണോ ഇവയെത്തിച്ചതെന്നും സംശയമുണ്ട്. ഇതേ തുടര്‍ന്ന് അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.

Latest Stories

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ; മാസ് മാത്രമല്ല ഈ ടർബോ ജോസ്; മിഥുൻ മാനുവൽ തോമസ് പറയുന്നു

ബോചെ ടി ലോട്ടറിയല്ല; അമിതവില ഈടാക്കുന്നില്ല; ബംബര്‍ ലോട്ടറി നടത്താന്‍ ഉദ്ദേശിക്കുന്നില്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍

IPL 2024: ഈ മൂന്ന് താരങ്ങളെ നിലനിർത്താൻ ഒരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്, സൂപ്പർതാരങ്ങൾ ടീമിന് പുറത്തേക്ക്

പിഎയുടെ അറസ്റ്റ്: ബിജെപി ആസ്ഥാനത്തേക്ക് എഎപി നടത്തിയ മാർച്ച് തടഞ്ഞ് പൊലീസ്, മോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് കെജ്‌രിവാൾ, ഡല്‍ഹിയില്‍ നിരോധനാജ്ഞ

IPL 2024: ആര്‍സിബിയും...; ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഹര്‍ഭജന്‍ സിംഗ്

പാ രഞ്ജിത്ത് നിർമ്മിക്കുന്ന ഡോ. ബിജുവിന്റെ സിനിമ; 'പപ്പാ ബുക്ക' ഒരുങ്ങുന്നത് അന്താരാഷ്ട്ര തലത്തിൽ

അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം ഉണ്ടാക്കുന്നു; മാധ്യമങ്ങള്‍ക്ക് താക്കീതുമായി വനിതാ കമ്മിഷന്‍