മോദി സര്‍ക്കാര്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തി ഉന്മൂലനം ചെയ്യുന്നു; എല്ലാ അര്‍ദ്ധസൈനിക നീക്കങ്ങളും നിര്‍ത്തി വെയ്ക്കണം; ചര്‍ച്ചകള്‍ തയാറാവണമെന്ന് സിപിഎം പിബി

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുടെ ജനറല്‍ സെക്രട്ടറി നമ്പാല കേശവറാവു ഉള്‍പ്പെടെ 27 പേരെ ഏറ്റുമുട്ടലില്‍ വധിച്ചതിനെ ശക്തമായി അപലപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ. മാവോയിസ്റ്റുകള്‍ ചര്‍ച്ചകള്‍ക്കായി നിരന്തരം നടത്തുന്ന അഭ്യര്‍ഥനകള്‍ സര്‍ക്കാര്‍ അവഗണിക്കുകയാണ്. കേന്ദ്ര സര്‍ക്കാരും ബിജെപി നേതൃത്വത്തിലുള്ള ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാരും ചര്‍ച്ചയിലൂടെ ഒരു പരിഹാരം തേടേണ്ടതില്ലെന്ന് തീരുമാനിച്ചു.

ചര്‍ച്ചയ്ക്ക് തയാറാവുന്നതിന് പകരം മാവോയിസ്റ്റുകളെ കൊലപ്പെടുത്തി ഉന്മൂലനം ചെയ്യുക എന്ന മനുഷ്യത്വരഹിതമായ നയമാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നത്.

ചര്‍ച്ചകളുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും പ്രസ്താവനയിറക്കിയിരുന്നു. മനുഷ്യജീവനെടുക്കുന്നത് ആഘോഷിക്കുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള ഇവരുടെ നിലപാടിനെയാണ് പ്രതിഫലിപ്പിക്കുന്നത്. ആ നീക്കം ജനാധിപത്യ വിരുദ്ധവുമാണ്. ചര്‍ച്ച നടത്താനുള്ള മാവോയിസ്റ്റുകളുടെ അഭ്യര്‍ഥന പരിഗണിക്കണമെന്ന് നിരവധി രാഷ്ട്രീയ പാര്‍ടികളും ജനങ്ങളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാവോയിസ്റ്റുകളുടെ രാഷ്ട്രീയത്തോട് എതിര്‍പ്പുണ്ടെങ്കിലും അവര്‍ക്കെതിരായ എല്ലാ അര്‍ദ്ധസൈനിക നീക്കങ്ങളും നിര്‍ത്തിവയ്ച്ച് ചര്‍ച്ചകള്‍ക്കുള്ള അവരുടെ അഭ്യര്‍ഥന ഉടന്‍ അംഗീകരിക്കണമെന്ന് സര്‍ക്കാരിനോട് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

Latest Stories

ശബരിമല യുവതീ പ്രവേശനം: വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകും; ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാട്‌: വി. എന്‍. വാസവന്‍

സീറ്റ് വാഗ്ദാനം ചെയ്ത് അമിത് ഷായുടെ ദൂതൻ എത്തി, എംപി സ്ഥാനം തന്നാൽ സ്വീകരിക്കാൻ തയ്യാറാണ് : ഐ. എം. വിജയൻ

കണ്ണൂരില്‍ മത്സരിക്കും, പാര്‍ട്ടിക്ക് എന്താണ് ദോഷം: കെ .സുധാകരന്‍

ബുംറ ഇംഗ്ലണ്ടിന് വേണ്ടി കളിച്ചിരുന്നെങ്കിൽ ഞങ്ങൾ ലോകകപ്പ് നേടിയേനെ, അവൻ മെസിയും റൊണാൾഡോയും ചേർന്ന ഐറ്റം: മൈക്കിൾ വോൺ

'ധോണിയെ ഞാൻ വല്ലാതെ മിസ് ചെയുന്നു' എന്ന് ചാഹർ, 'എന്നാൽ നിന്നെ ഞാൻ വല്ലാതെ മിസ് ചെയ്യുന്നില്ല' എന്ന് ധോണി; ടീം മാറിയെങ്കിലും തമാശയ്ക്ക് മാറ്റമില്ലാതെ താരങ്ങൾ

അക്‌സർ നല്ല ദേഷ്യത്തിലായിരുന്നു, അവനോട് ഞാൻ ചെയ്തത് തെറ്റായി പോയി: സൂര്യകുമാർ യാദവ്

'ബംഗ്ലാദേശികൾ ഞങ്ങളുടെ സഹോദരങ്ങൾ' എന്ന് പറഞ്ഞ സൽമാനെ വിവാദപരമായ പുറത്താക്കി; സംഭവം ഇങ്ങനെ

ആരോഗ്യമന്ത്രിക്ക് ആയുധം കൊണ്ട് പരിക്കില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; ജാമ്യം കിട്ടി വധശ്രമക്കേസിലെ കെഎസ്‌യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി

ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ലെന്ന് എം വി ഗോവിന്ദന്‍; 'ആചാരങ്ങള്‍ സംരക്ഷിക്കപ്പേടേണ്ടതാണ്, സിപിഎം എല്ലാക്കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ്'

നടനാകാൻ 300 രൂപയുമായി വീട് വിട്ടിറങ്ങിയ 16-കാരൻ ! 'നവീൻ കുമാർ ഗൗഡ' അഥവാ യഷിന്റെ താരപദവിയിലേക്കുള്ള യാത്ര..