'പാലക്കാടിന് സമാനമായി നിലമ്പൂരിലും കള്ളവാർത്തകൾ പ്രചരിപ്പിക്കുന്നു'; കേരളത്തിലെ ജനങ്ങൾ കാത്തിരിക്കുന്ന റിസൾട്ട് ഉണ്ടാകുമെന്ന് ഷാഫി പറമ്പിൽ

നിലമ്പൂരിലും പാലക്കാടിന് സമാനമായി കള്ളവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ഷാഫി പറമ്പിൽ എം പി. ആര് എന്ത് പ്രചരിപ്പിച്ചാലും യുഡിഎഫ് മികച്ച വിജയം നേടുമെന്ന് പറഞ്ഞ ഷാഫി പറമ്പിൽ ജനങ്ങളുടെ പൾസ് അറിഞ്ഞാണ് യുഡിഎഫ് പ്രവർത്തനമെന്നും പറഞ്ഞു. കേരളത്തിലെ ജനങ്ങൾ കാത്തിരിക്കുന്ന റിസൾട്ട് നിലമ്പൂരിൽ ഉണ്ടാകുമെന്നും യുഡിഎഫിന്റെ ജയം നിലമ്പൂരിലെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഷാഫി പറഞ്ഞു.

മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. ഹെഡ് ലൈനുകളും, ബ്രാക്കിങ്ങ് ന്യൂമല്ല വിധി നിർണയിക്കുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ജനങ്ങൾ ആഗ്രഹിക്കുന്ന റിസൾട്ട് നിലമ്പൂരിൽ ഉണ്ടാകും. എതിർ സ്ഥാനാർത്ഥിയെ അതിജീവിക്കാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യം നിലമ്പൂരിൽ ഉണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരെയും സഹകരിപ്പിക്കുമെന്നും ഷാഫി പറഞ്ഞു.

അതേസമയമ് കേരളത്തിലെ മുഴുവൻ ജനങ്ങളും ഞങ്ങൾക്ക് അനുകൂലമാണെന്നും ഷാഫി പറഞ്ഞു. യുഡിഎഫുമായി സഹകരിക്കുന്നവരുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നു പറഞ്ഞ ഷാഫി പറമ്പിൽ ആശാവർക്കർമാരുടെ സമരം ചർച്ചയാകുമെന്നും പൊളിറ്റിക്കൽ ഫൈറ്റ് നടന്നാൽ അതിന്റെ ഏറ്റവും ഗുണം ലഭിക്കുക യുഡിഎഫിനാണെന്നും കൂട്ടിച്ചേർത്തു.

Latest Stories

എസ്എഫ്‌ഐ പ്രതിഷേധം; സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 27 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

ഇടതുമുന്നണിയിലെ അവിഭാജ്യ ഘടകമാണ് കോണ്‍ഗ്രസ് എം; മുന്നണിമാറ്റം സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്ന് ജോസ് കെ മാണി

വാര്‍ത്ത വായിച്ച ചാനല്‍ പൂട്ടിച്ച വ്യക്തിയാണ് ആരോഗ്യമന്ത്രി; വീട്ടിലെ വീണയും മന്ത്രിസഭയിലെ വീണയും പിണറായി വിജയന് ബാധ്യത; വീണ്ടും വിവാദ പ്രസ്താവനയുമായി പിസി ജോര്‍ജ്

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; ജയില്‍ അധികൃതര്‍ക്ക് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉത്തരവ് കൈമാറി

"ലാറയുടെ റെക്കോർഡ് അദ്ദേഹത്തിന് നേടാമായിരുന്നു"; ഇന്ത്യൻ താരത്തെക്കുറിച്ച് അതിശയിപ്പിക്കുന്ന പ്രസ്താവനയുമായി ബ്രോഡ്

ഒഡീഷയില്‍ ബിജെപി അധ്യക്ഷന് തുടര്‍ച്ച, ലക്ഷ്യവും തുടര്‍ച്ച; പട്‌നായികിന്റെ ഒഡീഷ പിടിച്ചടക്കിയ മന്‍മോഹന് പാര്‍ട്ടിയില്‍ എതിരില്ല

''ദാരുണ സംഭവത്തിന്റെ ഉത്തരവാദിത്തം മുഴുവൻ അന്യായമായി ചുമത്തി''; ബാൻ ഒഴിവാക്കാൻ കിണഞ്ഞ് പരിശ്രമിച്ച് ആർ‌സി‌ബി

മുഖ്യമന്ത്രിയുടെ തീരുമാനം മാറ്റണം; സ്‌കൂള്‍ സമയമാറ്റത്തില്‍ സമരപ്രഖ്യാപനവുമായി സമസ്ത

മോഹൻലാൽ ഇനി പോലീസ് യൂണിഫോമിലേക്ക്... ; സംവിധാനം നടൻ ഓസ്റ്റിൻ ഡാൻ തോമസ്

പണിമുടക്കുമായി എല്ലാവരും സഹകരിക്കുന്നതാണ് നല്ലത്; സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുത്; താക്കീതുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍