എന്‍ഡിഎ പ്രവേശത്തെ ചൊല്ലി ട്വന്റി 20യില്‍ പൊട്ടിത്തെറി. ചിലര്‍ നേതൃത്വത്തിനൊപ്പമെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ എന്‍ഡിഎയിലേക്ക് ഇല്ലെന്ന് ഒരു വിഭാഗം പരസ്യമായി നിലപാടെടുത്തു. മുതിര്‍ന്ന നേതാക്കളും അണികളും അറിയാതെയുള്ള സാബു എം ജേക്കബിന്റെ എന്‍ഡിഎ പ്രവേശനം ട്വന്റി ട്വന്റിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. എന്‍ഡിഎയില്‍ ട്വന്റി 20 അംഗമായത് അംഗീകരിക്കാനാവില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍ വ്യക്തമാക്കി. ജനപ്രതിനിധികള്‍ക്ക് പോലും എന്‍ഡിഎ പ്രവേശനത്തെക്കുറിച്ച് അറിയില്ലെന്നും മുതിര്‍ന്ന നേതാക്കളും അണികളും അറിയാതെയാണ് ഈ മുന്നണി പ്രവേശനമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും പാര്‍ട്ടിയിലേക്ക് ട്വന്റി ട്വന്റി ലയിക്കണമെന്ന് തോന്നിയാല്‍ പിരിച്ചുവിടുമെന്നാണ് ആദ്യ കാലത്തില്‍ പറഞ്ഞിരുന്നതെന്നും ഇപ്പോഴത്തെ സാബു എം ജേക്കബിന്റെ നിലപാട് ശരിയല്ലെന്നുമാണ് നേതാക്കള്‍ പറയുന്നത്.
എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി20യില്‍ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയാണ് ഉള്ളത്. ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിവിടാന്‍ തീരുമാനിച്ചു കഴിഞ്ഞു. എന്‍ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ച് വടവുകോട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്, ഐക്കരനാട് പഞ്ചായത്ത് മുന്‍ അംഗം ജില്‍ മാവേലി, മഴുവന്നൂര്‍ ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ രഞ്ജു പുളിഞ്ചോടന്‍ എന്നിവര്‍ പാര്‍ട്ടി വിട്ടു. മൂന്നു പേരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്നാല്‍ എന്‍ഡിഎ പ്രവേശനത്തെ ഭൂരിഭാഗം പേരും പിന്തുണച്ചെന്നും ഒന്നോ രണ്ടോ ശതമാനം മാത്രമാണ് അതൃപ്തി പ്രകടിപ്പിച്ചതെന്നുമാണ് പാര്‍ട്ടി നേതാവ് സാബു എം ജേക്കബ് പറയുന്നത്.
എന്‍ഡിഎയില്‍ ട്വന്റി 20 അംഗമായത് അംഗീകരിക്കാനാവില്ലെന്ന് തൃക്കാക്കര നഗരസഭാംഗം റെനി തോമസ് തുറന്നടിച്ചു. സ്വതന്ത്ര പാര്‍ട്ടിയെന്ന നിലയിലാണ് താന്‍ അംഗമായതും മല്‍സരിച്ചതും എന്നും പാര്‍ട്ടിയുടെ ഇപ്പോഴത്തെ തീരുമാനം തങ്ങളോടൊന്നും ആലോചിച്ചിട്ടില്ലെന്നും റെനി തോമസ് വെളിപ്പെടുത്തി. എന്‍ഡിഎയില്‍ ചേര്‍ന്ന സാബു എം. ജേക്കബിന്റെ തീരുമാനം ഞെട്ടിച്ചെന്ന് വടവുകോട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റസീന പരീതും പറഞ്ഞു. ട്വന്റി ട്വന്റിയെ ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയായി മാറ്റിയെന്നും വരും ദിവസങ്ങളില്‍ കൂട്ടരാജി ഉണ്ടാകുമെന്നും റസീന പരീത് പറഞ്ഞു. വാര്‍ത്ത വരുമ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞതെന്നും ചര്‍ച്ച നടത്തിയിരുന്നില്ലെന്നും റസീന പരീത് മാധ്യമങ്ങളോട് പറഞ്ഞു.
ജനപ്രതിനിധികള്‍ക്ക് പോലും എന്‍ഡിഎ പ്രവേശനത്തെക്കുറിച്ച് അറിയില്ല. ഏതെങ്കിലും പാര്‍ട്ടിയിലേക്ക് ട്വന്റി ട്വന്റി ലയിക്കണമെന്ന് തോന്നിയാല്‍ പിരിച്ചുവിടുമെന്നാണ് ആദ്യ കാലത്തില്‍ പറഞ്ഞിരുന്നത്. ആ നിലപാടില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ തീരുമാനമെന്ന് റസീന പരീത് പറഞ്ഞു. ട്വന്റി-ട്വന്റി അരാഷ്ട്രിയ സംഘടനയാണെന്ന് കാലം കാണിച്ചു തന്നു. ഈ തീരുമാനം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും റസീന പരീത് പറഞ്ഞു.
ജാതിയും മതവും തെളിയിക്കുന്ന സര്‍വ്വേ ട്വന്റി ട്വന്റി നടത്തി. ഇതുപോലും സംശയം ഉണ്ടാക്കുന്നു. സര്‍വേ നടത്തിയത് ബി ജെ പി പറഞ്ഞതായിരിക്കാമെന്ന് റസീന പരീത് ആരോപിച്ചു. എന്‍ഡിഎ പ്രവേശന തീരുമാനം ട്വന്റി ട്വന്റിയുടെ അന്ത്യം കുറിയ്ക്കുമെന്ന് വി.പി സജീന്ദ്രന്‍ പറഞ്ഞു. ബിസിനസിന്റെ നിലനില്‍പ്പിന് വേണ്ടി ചെയ്തതാണിതെന്നും സാബു ജേക്കബ് സീറോ ആയി മാറുമെന്നും കാലിന്റെ അടിയിലെ മണ്ണ് പോകുന്നത് കുന്നത്തുനാട്ടില്‍ കാണാമെന്നും വി പി സജീന്ദ്രന്‍ പറഞ്ഞു.
kk