ഹൈക്കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറി; ജഡ്ജിനെതിരെ തോമസ് ചാണ്ടിയുടെ പരാതി

രാമക്ഷേത്ര വിഷയത്തില്‍ പ്രകോപന പരാമര്‍ശവുമായി വീണ്ടും ആര്‍എസ്എസ്. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം മാത്രമേ നിര്‍മ്മിക്കുകയുള്ളുവെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. അയോധ്യയിലെ തര്‍ക്കഭൂമിയിലെ കല്ലുകള്‍ക്കൊണ്ട് തന്നെ ക്ഷേത്രം പണിയണമെന്നും മറ്റൊരു കെട്ടിടവും അവിടെ നിര്‍മ്മിക്കരുതെന്നും ഭഗവത് പറഞ്ഞു. കര്‍ണാടകയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ഭഗവതിന്റെ പ്രസ്താവന.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ച് കാവിക്കൊടി നാട്ടുന്ന കാലം വിദൂരമല്ല. പശുക്കളെ സംരക്ഷിക്കണം. ഗോവധം നിരോധിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യയില്‍ സാമാധാനാമായി ജീവിക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും ഭഗവത് പറഞ്ഞു. അയോധ്യ തര്‍ക്കത്തില്‍ കോടതിയ്ക്ക് പുറത്ത് മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് ഭഗവതിന്റെ വിവാദ പ്രസ്താവന പ്രസ്താവന. അയോധ്യയില്‍ രാമക്ഷേത്രവും ലഖ്നോവില്‍ മുസ്ലീം പള്ളിയും നിര്‍മിക്കണമെന്ന് ഷിയ വഖഫ് ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം അടുത്ത ദീപാവലിക്കുമുമ്പ് പൂര്‍ത്തിയാക്കുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനാകില്ലെന്ന് പറയാന്‍ ലോകത്താരും ധൈര്യപ്പെടില്ലെന്ന് ആര്‍എസ്എസ് നേതാവ് കൃഷ്ണ ഗോപാല്‍ പറഞ്ഞിരുന്നു. കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാമക്ഷേത്രനിര്‍മ്മിക്കുമെന്ന വെല്ലുവിളി കഴിഞ്ഞ ദിവസം നടത്തിയിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ആര്‍എസ്എസ് ബിജെപി നേതാക്കള്‍ നിരന്തരം പ്രകോപനമുണ്ടാക്കുന്ന പ്രസംഗങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ