'മകൾ ആത്മഹത്യ കുറിപ്പിൽ എഴുതിയ കാര്യങ്ങളെല്ലാം സത്യമാണ്, അമ്മയുടെ വാക്ക് കേട്ടാണ് കമൽരാജ് എല്ലാം ചെയ്യുന്നത്'; കണ്ണൂരിൽ ആത്മഹത്യ ചെയ്ത റീമയുടെ പിതാവ്

കണ്ണൂരിൽ പുഴയിൽ ചാടിമരിച്ച റീമയുടെ ആത്മഹത്യാകുറിപ്പിൽ പറഞ്ഞതെല്ലാം സത്യമാണെന്ന് പിതാവ് മോഹനൻ. അമ്മയുടെ വാക്ക് കേട്ടാണ് കമൽരാജ് എല്ലാം ചെയ്യുന്നതെന്നും കമൽരാജിന്റെ വീട്ടിൽ റീമയ്ക്ക് ഒരു സ്ഥാനവും നൽകിയിരുന്നില്ലെന്നും പിതാവ് പറഞ്ഞു. അതേസമയം തന്റെയും മകന്റെയും മരണത്തിനുത്തരവാദി ഭർത്താവ് കമൽരാജും ഭർത്താവിന്റെ അമ്മ പ്രേമയുമാണെന്നായിരുന്നു റീമ കുറിപ്പിൽ പറഞ്ഞിരുന്നത്.

ഭർത്താവും അമ്മയും മകളെ വിവാഹത്തിന് ശേഷം നിരന്തരമായി മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും റീമയുടെ പിതാവ് പറഞ്ഞു. ഭർത്താവിന്റെ അമ്മയുടെ നിർദേശപ്രകാരമാണ് മകളെയും മൂന്ന് വയസുകാരനായ കുഞ്ഞിനെയും കമൽരാജ് വീട്ടിൽ നിന്നും ഇറക്കി വിട്ടത്. കമൽരാജ് ഗൾഫിൽ നിന്ന് തിരികെ വന്നതിന് ശേഷം കുഞ്ഞിനെ തിരികെ ചോദിച്ച് വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷമാണ് മകൾ കടുംകൈ ചെയ്തതെന്നും മോഹനൻ പറഞ്ഞു.

മകൾ ആത്മഹത്യ കുറിപ്പിൽ എഴുതിയ കാര്യങ്ങളെല്ലാം സത്യമാണ്. അമ്മയുടെ വാക്ക് കേട്ടാണ് കമൽരാജ് എല്ലാം ചെയ്യുന്നത്. കമൽരാജിന്റെ വീട്ടിൽ റീമയ്ക്ക് ഒരു സ്ഥാനവും നൽകിയിരുന്നില്ല. മാത്രമല്ല അവൾ പറയുന്നത് കേൾക്കാൻ പോലും ഭർത്താവ് തയ്യാറായിരുന്നില്ലെന്നും മോഹനൻ പറഞ്ഞു. അതേസമയം കഴിഞ്ഞ ശനിയാഴ്ച്ച അർധരാത്രിയോടെയാണ് വേങ്ങര സ്വദേശി റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്.

രണ്ടര വയസ്സുകാരനായ കൃശിവിന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. കുഞ്ഞിന്റെ സംസ്കാരം ഇന്നലെ നടന്നിരുന്നു. ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്. സ്കൂട്ടറിലാണ് റീമ മകനുമായി ചെമ്പല്ലിക്കുണ്ട് പാലത്തിൽ എത്തിയത്. തുടർന്ന് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു. നീണ്ട തെരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെയോടെയാണ് റീമയുടെ മൃതദേഹം കണ്ടെടുത്തത്.

നാട്ടിലെ നിയമവ്യവസ്ഥയിൽ വിശ്വാസമില്ലെന്നും ഒരു പെണ്ണിനും നീതികിട്ടുന്നില്ലെന്നും റീമ ആത്മഹത്യകുറിപ്പിൽ പറയുന്നുണ്ട്. അമ്മയുടെ വാക്ക് കേട്ട് തന്നെയും മകനെയും ഇറക്കിവിട്ടുവെന്നും കുട്ടിക്ക് വേണ്ടി തന്നോട് ചാകാൻ പറഞ്ഞുവെന്നും റീമ ആരോപിക്കുന്നു. ഭർത്താവിന്റെ അമ്മ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നും റീമ ആത്മഹത്യാകുറിപ്പിൽ പറയുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ