തെരഞ്ഞെടുപ്പ് ദിവസം സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനത്തോടെ അവധി; നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി

നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനത്തോട് കൂടി അവധി. തെരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ ഒൻപതിന് അവധി പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന ലേബർ കമ്മീഷണർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും.

ഐടി, പ്ലാന്റേഷൻ, വ്യവസായം, നിർമാണ മേഖലകൾ ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. അത്യാവശ്യ സർവീസുകളിലെ ജീവനക്കാർക്ക് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക അനുമതിയും സൗകര്യവും തൊഴിലുടമ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകും.

അവധിയുടെ അടിസ്ഥാനത്തിൽ ജീവനക്കാരുടേയോ തൊഴിലാളികളുടേയോ വേതനത്തിൽ കുറവു വരുത്തുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യാൻ പാടുള്ളതല്ല. സാധാരണ ഇത്തരത്തിൽ ഒരു അവധി ദിവസം വേതനം കിട്ടാത്ത വിധം ജോലി ചെയ്യുന്നവർക്ക് അവധി അനുവദിച്ചിട്ടില്ലെങ്കിൽ അവർക്ക് വേതനം നൽകണമെന്ന് തുടങ്ങിയ വിവരങ്ങളും ഉത്തരവിൽ പറയുന്നുണ്ട്.

ജോലി ചെയ്യുന്ന മണ്ഡലത്തിൽ അല്ലാതെ മറ്റൊരു മണ്ഡലത്തിലെ വോട്ടറായ, സ്വകാര്യ വ്യാവസായിക സ്ഥാപനങ്ങളിലോ മറ്റു സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന ദിവസവേതന/കാഷ്വൽ/കോൺട്രാക്ട് വ്യവസ്ഥയിലുള്ള തൊഴിലാളികൾക്കും തെരഞ്ഞെടുപ്പ് ദിവസം വേതനത്തോടു കൂടിയ അവധിക്ക് അർഹതയുണ്ടെന്നും ലേബർ കമ്മീഷണർ അറിയിച്ചു.

Latest Stories

ഇവന് ഒരു മാറ്റവുമില്ലല്ലോ; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി ലക്‌നൗ നായകൻ

കരഞ്ഞു കൊണ്ടാണ് അതിജീവിത പുറത്ത് വന്നത്, സെറ്റിൽ ഉണ്ടായിരുന്ന സിനിമ പ്രവർത്തകർക്ക് ഇത് അറിയാമായിരുന്നു: കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍

പുന്നപ്ര വയലാര്‍ രക്തസാക്ഷികളുടെ മണ്ണ് വഞ്ചന കാണിച്ചവരെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല; അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ഒരു അവസരവാദി, ഇത്തരം നിലപാടുള്ളവര്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ താഴ്ന്നു പോകുമെന്ന് മുഖ്യമന്ത്രി

4,500 കോടി രൂപയുടെ തട്ടിപ്പ്, വ്യാജ രേഖകൾ നൽകി നിക്ഷേപം നടത്തിച്ചു; അനിൽ അംബാനിക്കെതിരെ എൽഐസി; പുതിയ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ

നാറ്റോ വെറും കടലാസ് പുലി, സഖ്യം വിടുമെന്ന ഭീഷണിയുമായി വീണ്ടും ട്രംപ്

സംസ്ഥാനത്ത് ഇന്നും നാളെയും താപനില മുന്നറിയിപ്പ്; പാലക്കാട് ഉൾപ്പെടെ വിവിധ ജില്ലകളിൽ താപനില 36 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത

'കർമ ആരേയും വെറുതേ വിടില്ല', പ്രതികരിക്കാൻ എനിക്ക് 15 വർഷം വേണ്ടിവന്നു; പരാതിയുമായി രംഗത്തെത്തിയ നടിക്ക് നന്ദി; പ്രതികരണവുമായി ബംഗാളി നടി

എം കെ വര്‍ഗീസിന്റെ ഘര്‍ വാപ്പസി; അഞ്ച് കൊല്ലം ഇടത് മുന്നണി മേയറായി, ഇനി കുടുംബത്തിലേക്ക് മടക്കമെന്ന് മുന്‍ തൃശൂര്‍ മേയര്‍; കോണ്‍ഗ്രസിലേക്കുള്ള മടക്കം നിരുപാധികം

നാലുവോട്ടിനുവേണ്ടി എന്തിനും മടിയില്ലാത്തവരാണ് സിപിഎമ്മെന്ന് വി ഡി സതീശന്‍; 'മുഖ്യമന്ത്രിയെ ഫെയ്‌സ്ബുക്ക് വഴിയല്ല, നേരിട്ടുള്ള സംവാദത്തിനാണ് ക്ഷണിച്ചത്, ഇപ്പോള്‍ചോദിക്കുന്ന ചോദ്യത്തിനല്ല നാളെ മറുപടി പറയുന്നത്'

ലൈംഗികാതിക്രമക്കേസ്; നടക്കാന്‍ പാടില്ലാത്ത സംഭവം; ഇരകള്‍ക്ക് നീതി ലഭിക്കണമെന്ന് രമേഷ് പിഷാരടി