ഏലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ്; നടന്നത് ജിഹാദി പ്രവര്‍ത്തനമെന്ന് എന്‍ഐഎ കുറ്റപത്രം; പ്രതി കേരളം തിരഞ്ഞെടുത്തത് തിരിച്ചറിയാതിരിക്കാന്‍

കോഴിക്കോട് ഏലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ ജിഹാദി പ്രവര്‍ത്തനമാണ് നടന്നതെന്ന് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ഡി വണ്‍ കോച്ചില്‍ തീയിട്ടത് പ്രതി ഷാരൂഖ് സെയ്ഫി ഒറ്റയ്ക്കാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. പെട്രോള്‍ ഒഴിച്ചാണ് പ്രതി ട്രെയിനില്‍ തീയിട്ടത്. കേരളം തിരഞ്ഞെടുത്തത് തിരിച്ചറിയാതിരിക്കാനാണെന്നും കുറ്റപത്രത്തിലുണ്ട്.

കൊച്ചി എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതി ഓണ്‍ലൈന്‍ വഴിയാണ് ജിഹാദി ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്ര ഇസ്ലാമിക പ്രബോധകരെയാണ് പ്രതി ഓണ്‍ലൈനില്‍ പിന്തുടര്‍ന്നിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി ജിഹാദി പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്.

ഏപ്രിലില്‍ ആയിരുന്നു കോഴിക്കോട് ഏലത്തൂര്‍ വച്ച് ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഷാരൂഖ് സെയ്ഫി യാത്രക്കാര്‍ക്ക് നേരെ തീ കൊളുത്തിയത്. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റിരുന്നു. മട്ടന്നൂര്‍ സ്വദേശികളായ നൗഫിക്, റഹ്‌മത്ത്, സഹോദരിയുടെ മകള്‍ സഹറ എന്നിവരാണ് കൊല്ലപ്പെട്ടത്.

കോഴിക്കോട് റെയില്‍വേ പൊലീസാണ് ആദ്യം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് കോരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവിനെ തുടര്‍ന്നാണ് കേസ് ഏറ്റെടുത്ത് എന്‍ഐഎ അന്വേഷണം ആരംഭിച്ചത്.

Latest Stories

അവസാന മത്സരത്തിന് കൈയടികൾ നൽകുമെന്ന് കരുതിയോ, ഇത് ടീം വേറെയാ; എംബാപ്പയെ കൂവി പൊളിച്ച് പിഎസ്ജി ആരാധകർ

നാലാം ഘട്ടത്തിൽ പോളിങ്ങിൽ വൻ ഇടിവ്, ഉച്ചയായിട്ടും ശതമാനം 50 കടന്നില്ല; പശ്ചിമ ബംഗാളില്‍ പരാതി പ്രവാഹം

മോദിയുടെ വിദ്വേഷ പ്രസംഗം; നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

ഏറ്റുതഴമ്പിച്ച അവഗണനകളാണ് അവന്റെ ഇന്ധനം, മുടിയഴിച്ചിട്ട് തന്നെ അവന്‍ ഇനിയും പാടും പാടിക്കൊണ്ടേയിരിക്കും; പിന്തുണയുമായി ഹരിനാരായണന്‍

മലയാള സിനിമയുടെ ബ്രാൻഡ് അംബാസിഡറായാണ് അദ്ദേഹത്തെ നമ്മൾ കാണുന്നത്; പൃഥ്വിയെ പ്രശംസിച്ച് ബേസിൽ ജോസഫ്

ടി20 ലോകകപ്പ് 2024: ഫൈനലിസ്റ്റികളെ പ്രവചിച്ച് ബ്രയാന്‍ ലാറ, ഞെട്ടി ക്രിക്കറ്റ് ലോകം

ഇനി ജോസച്ചായന്റെ കളികൾ; മമ്മൂട്ടിക്കമ്പനിയുടെ അഞ്ചാം ചിത്രം 'ടർബോ' ട്രെയ്‌ലർ പുറത്ത്

മുസ്ലീം സ്ത്രീകളുടെ മുഖപടം മാറ്റി സ്ഥാനാർഥി, വോട്ടറെ തല്ലി എംഎൽഎ; ഹൈദരാബാദിലെ വോട്ടെടുപ്പിനിടെ കൂട്ടയടി, വീഡിയോ വൈറൽ

'മൂന്ന് വര്‍ഷം കൂടെയുണ്ടായിരുന്നിട്ടും അവന്‍റെ കഴിവ് തിരിച്ചറിയാന്‍ എനിക്കായില്ല'; ക്യാപ്റ്റന്‍സി കരിയറിലെ തന്‍റെ ഏറ്റവും വലിയ തെറ്റ് വെളിപ്പെടുത്തി ഗംഭീര്‍

കാർ സീറ്റുകളിലെ പഞ്ഞി ക്യാൻസറിന് കാരണമാകുന്നുവെന്ന് പഠനം!