നിര്‍മലയുടെ ബജറ്റ് വന്‍ ചതി; തൊഴിലാളി എന്നൊരുവാക്ക് പോലും പറഞ്ഞില്ല; സാധാരണക്കാരെ മറന്നു; ആഞ്ഞടിച്ച് എളമരം

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത് ഭൂരിഭാഗം വരുന്ന സാധാരണക്കാരെയും തൊഴിലാളികളെയും അവഗണിക്കുന്ന ബജറ്റാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം പി. സാമ്പത്തികമാന്ദ്യത്തില്‍നിന്നും പണപ്പെരുപ്പത്തില്‍നിന്നും മറിക്കടക്കാനുള്ള ഒരു പദ്ധതിയും ബജറ്റിലില്ല. സാധാരണ ജനങ്ങളില്‍ പണം എത്തിയാല്‍ മാത്രമെ കമ്പോളം സജീവമാകുകയും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയുകയുമുള്ളൂ. മാത്രമല്ല മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സബ്സിഡികള്‍ പലതും വെട്ടിക്കുറച്ചിരിക്കുയുമാണെന്ന് ഇടതു എംപിമാര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ അദേഹം വ്യക്തമാക്കി.

ദാരിദ്ര നിര്‍മ്മാര്‍ജനത്തിനുള്ള പദ്ധതിയായ തൊഴിലുറപ്പ് പദ്ധതിക്കുള്ള തുക വെട്ടിക്കുറയ്ക്കുന്നത് വലിയ ചതിയാണ്. സബ് കാ ആസാദ്,സബ്കാ വികാസ് എന്ന് പറഞ്ഞ് ധനമന്ത്രി ഏഴു കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ അതില്‍ തൊഴിലാളി എന്ന ഒരു വാക്ക്ഇല്ലായിരുന്നു എന്നും എളമരം വ്യക്തമാക്കി.

കാര്‍ഷികമേഖയ്ക്ക് ഉത്തേജനം പകരുന്ന പദ്ധതികള്‍ ബജറ്റില്‍ കാണാനില്ല. വളം സബ്സിഡി മുന്‍കാലങ്ങളെക്കാള്‍ വെട്ടിക്കുറച്ചത് കര്‍ഷകരെ ബാധിക്കും. പെട്രോളിയം സബ്സിഡി നല്‍കുന്ന പാചകവാതക സബ്‌സിഡിയും2223 ബജറ്റിനേക്കാള്‍ വെട്ടിക്കുറച്ചു. പി എം കിസാന്‍ പദ്ധതിക്കുള്ള ബജറ്റ് വിഹിതവും വെട്ടിക്കുറച്ചു. മുന്‍ ബജറ്റില്‍ 66, 825 കോടി വകയിരുത്തിയത് പുതിയ ബജറ്റില്‍ 60,000 കോടിയായി കുറച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിയായ എം എന്‍ ആര്‍ ഇ ജി പദ്ധതിക്ക് 89,400 കോടിയില്‍നിന്ന് 60,000കോടിയായി കുറച്ചുവെന്നും അദേഹം വ്യക്തമാക്കി.

Latest Stories

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്

സഞ്ജു ലോകകപ്പ് ടീമിൽ എത്തിയിട്ടും അസ്വസ്ഥമായി രാജസ്ഥാൻ റോയൽസ് ക്യാമ്പ്, കടുത്ത നിരാശയിൽ ആരാധകർ; സംഭവം ഇങ്ങനെ

വീണ്ടും പുലിവാല് പിടിച്ച് രാംദേവ്; പതഞ്ജലി ഫുഡ്‌സിന് നോട്ടീസ് അയച്ച് ജിഎസ്ടി വകുപ്പ്

ഞാന്‍ രോഗത്തിനെതിരെ പോരാടുകയാണ്, ദയവായി ബോഡി ഷെയിം നടത്തി വേദനിപ്പിക്കരുത്..: അന്ന രാജന്‍

ടി20 ലോകകപ്പ് 2024: കരുതിയിരുന്നോ പ്രമുഖരെ, കിരീടം നിലനിർത്താൻ ഇംഗ്ലണ്ട് ഇറങ്ങുന്നത് തകർപ്പൻ ടീമുമായി; മടങ്ങിവരവ് ആഘോഷിക്കാൻ പുലിക്കുട്ടി