അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്ത മുട്ടറോസ്റ്റ്; എം.എല്‍.എയുടെ പരാതിയില്‍ വിശദീകരണവുമായി ഹോട്ടല്‍ ഉടമ

മുട്ടറോസ്റ്റിന് അമിത വില ഈടാക്കിയെന്ന സിപിഎം എം.എല്‍.എ കൂടിയായ പി പി ചിത്തരജ്ഞന്റെ പരാതിയില്‍ വിശദീകരണവുമായി ഹോട്ടലുടമ. തങ്ങളുടെ ഹോട്ടലിലെ മുട്ടറോസ്റ്റ് മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാണ്. മുട്ടറോസ്റ്റും ഉണക്കമുന്തിരിയും അടക്കമുള്ള ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് വിലയില്‍ വ്യ്ത്യാസം എന്നും ഹോട്ടലുടമ അന്വേഷിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഗുണനിലവാരത്തിന് ആനുപാതികമായാണ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് വില ഈടാക്കുന്നത്. ഓരോ മേശയിലും മെനു കാര്‍ഡുണ്ട്. അതില്‍ വില പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വാടകയ്ക്ക് 1.70 ലക്ഷം രൂപയും വൈദ്യുതി ചെലവ് ഒരു ലക്ഷം രൂപയുമാണെന്ന് കഴിഞ്ഞ ദിവസം ഇവര്‍ പറഞ്ഞിരുന്നു.

ചേര്‍ത്തല താലൂക്ക് സപ്ലൈഓഫീസര്‍ ആര്‍. ശ്രീകുമാരനുണ്ണിയുടെ നേതൃത്വത്തിലാണ് ഹോട്ടലില്‍ പരിശോധന നടത്തിയത്. മറ്റു ഹോട്ടലുകളെ അപേക്ഷിച്ച് കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് ഹോട്ടലില്‍ ഉയര്‍ന്നവില ഈടാക്കുന്നതായി കണ്ടെത്തിയതായാണ് സൂചന. ഇത് സംബന്ധിച്ച് ജില്ലാ സപ്ലൈഓഫീസര്‍ കളക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കി.

മുട്ടറോസ്റ്റിന് അമിത വില ഈടാക്കിയെന്ന് ആരോപിച്ച് കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിനെതിരെ കഴിഞ്ഞ ദിവസമാണ് പി പി ചിത്തരിജ്ഞന്‍ എംഎല്‍എ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്.

‘ഫാന്‍ സ്പീഡ് കൂട്ടിയിട്ടാല്‍ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അല്‍പം ഗ്രേവിയും നല്‍കിയതിന് 50 രൂപ. അതൊരു സ്റ്റാര്‍ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ല.’

‘ചില ഹോട്ടലുകളില്‍ രണ്ടു കറികളുള്ള വെജിറ്റേറിയന്‍ ഊണ് കഴിക്കണമെങ്കില്‍ 100 രൂപ നല്‍കണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നല്‍കുന്ന സാധാരണ ഹോട്ടലുകള്‍ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലര്‍ കൊള്ളലാഭമുണ്ടാക്കാന്‍ കൃത്രിമ വിലക്കയറ്റം നടത്തുന്നത്’, എന്നും എം.എല്‍.എ ആരോപിച്ചു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി