കാര്‍ത്തിക ചെറിയ മീനല്ല!; തട്ടിപ്പില്‍ കേസെടുത്തതോടെ കൂടുതല്‍ പരാതികള്‍; ഇന്നലെ മാത്രം രജിസ്റ്റര്‍ ചെയ്തത് ആറു കേസുകള്‍; അഞ്ച് ജില്ലകളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിച്ചു

വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ഉടമ കാര്‍ത്തിക പ്രദീപിനെതിരെ കൂടുതല്‍ കേസുകള്‍. തട്ടിപ്പ് വാര്‍ത്തയായതോടെയാണ് കൂടുതല്‍ കേസുകള്‍ പൊലീസില്‍ എത്തിയിരിക്കുന്നത്. ആറു കേസുകളാണ് ഇന്നലെ ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആറുപേരില്‍നിന്നായി 15 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ വിശ്വാസവഞ്ചനയ്ക്കാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് വെള്ളിയാഴ്ച കാര്‍ത്തികയെ അറസ്റ്റ് ചെയ്തത്. 5.23 ലക്ഷം രൂപയാണ് തൃശൂര്‍ സ്വദേശിനിക്ക് നഷ്ടമായത്. കേസുകളില്‍ വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്‍ത്തികയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും.

എറണാകുളത്തിനുപുറമെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയ ‘ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി’ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയിരുന്നു. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകാന്‍ ആവശ്യമായ ലൈസന്‍സ് സ്ഥാപനത്തിനില്ലെന്ന് വിദേശമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് (പിഒഇ) വ്യക്തമാക്കി.

തട്ടിപ്പിനിരയായ കൊച്ചി സ്വദേശി നഷ്ടപ്പെട്ട പണം തിരികെ ചോദിക്കുന്നതും അതിന് കാര്‍ത്തിക നല്‍കുന്ന മറുപടിയും സമൂഹമാധ്യമങ്ങളില്‍ വൈറലായി.
എനിക്ക് പറ്റിച്ചു ജീവിക്കാനെ അറിയൂ; അത് എന്റെ മിടുക്ക്; പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണെന്നാണ് ഇവര്‍ ശബ്ദസന്ദേശത്തില്‍ പറയുന്നത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി സ്ത്രീകളെയാണ് പത്തനംതിട്ട സ്വദേശിയായ കാര്‍ത്തിക പറ്റിച്ചിരിക്കുന്നത്. ഇതിനായി ഇവര്‍ കൊച്ചി പുല്ലേപ്പടിക്ക് സമീപത്ത് ‘ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി’ എന്ന സ്ഥാപനം ആരംഭിച്ചിരുന്നു.

തട്ടിപ്പ് ചോദ്യം ചെയ്തവരെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ഇവര്‍ ചെയ്തുവെന്ന് ശബ്ദ സന്ദേശത്തില്‍ വ്യക്തമാണ്. ‘ഞാന്‍ പറ്റിക്കാന്‍ വേണ്ടിയിട്ടാണ്, എന്തേ താന്‍ കൂടൂന്നുണ്ടോ. ഇത്രേംനാളും പ്രതികരിച്ചില്ലെന്ന് കരുതി മെക്കിട്ട് കയറരുത്. എനിക്ക് പറ്റിച്ച് ജീവിക്കാനേ അറിയുകയുള്ളൂ. അത് എന്റെ മിടുക്ക്. പറ്റിക്കാനായി നിങ്ങള്‍ നിന്നുതരുന്നത് എന്തിനാണ്. മേലാല്‍ മെസേജ് അയച്ചാലുണ്ടാലോ.. ഇങ്ങനെയാണ് ഓഡിയോക്ലിപ്പിലെ വാക്കുകള്‍.

തട്ടിപ്പില്‍ കാര്‍ത്തിക പ്രദീപിനെ കഴിഞ്ഞദിവസം എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തൃശ്ശൂര്‍ സ്വദേശിനിയില്‍നിന്ന് 5.23 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് അറസ്റ്റിലായത്.

സാമ്പത്തികതട്ടിപ്പില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ കാര്‍ത്തികയെ കഴിഞ്ഞദിവസം രാത്രി കോഴിക്കോട്ടുനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന് പുറമേ കോഴിക്കോട്, വടകര, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിലും യുവതിക്കെതിരേ കേസുകളുണ്ട്. കൊച്ചിയില്‍ മാത്രം മുപ്പത് ലക്ഷത്തോളം രൂപയാണ് ഇവര്‍ പലരില്‍നിന്നായി വാങ്ങിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അനീഷ് ജോണ്‍ പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ