ഒരാൾക്ക് പല മണ്ഡലങ്ങളിൽ വോട്ട്, കേരളത്തിൽ ഒരു ലക്ഷത്തിലധികം ഇരട്ടവോട്ടുകൾ; ആരോപണവുമായി ചെന്നിത്തല

വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടി​ൽ കൂ​ടു​ത​ൽ ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. 140 മണ്ഡലങ്ങളിലായി 1,09,693 ഇരട്ടവോട്ടുകളുണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം. കേരളത്തിലെ വോട്ടർപട്ടിക അബദ്ധ പഞ്ചാംഗമായി മാറിയെന്നും ചെന്നിത്തല ആക്ഷേപം ഉന്നയിച്ചു. ഒ​രു വോ​ട്ട​ർ​ക്ക് ത​ന്നെ പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ല​ഭി​ച്ചി​ട്ടുണ്ട്. സംസ്ഥാനത്ത് വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ 3.25 ലക്ഷം ഇരട്ട വോട്ടർമാരെ കണ്ടെത്താൻ കഴിഞ്ഞു. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച പോർക്കളം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരട്ടവോട്ടുളളവരെ നീക്കം ചെയ്യേണ്ടതും അവർ വോട്ടു ചെയ്യാതിരിക്കേണ്ടത് സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് അനിവാര്യമാണ്. കോൺഗ്രസുകാരാണ് വ്യാജവോട്ട് ചേർത്തതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയായില്ലെന്ന് പറഞ്ഞ ചെന്നിത്തല ആര് ചെയ്താലും നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

പയ്യന്നൂർ മണ്ഡലത്തിൽ വോട്ടുള്ള 127 പേർക്കും കല്യാശേരി മണ്ഡലത്തിൽ വോട്ടുളള 91 പേർക്കും തളിപ്പറമ്പിലെ 242 പേർക്കും ഇരിക്കൂർ മണ്ഡലത്തില്‍ വോട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. ഇരട്ടവോട്ടുളള 537 പേരെ ഇരിക്കൂർ മണ്ഡലത്തിലും 711 പേരെ അഴീക്കോട് മണ്ഡലത്തിലും കണ്ടെത്താൻ കഴിഞ്ഞതായും ചെന്നിത്തല ആരോപിച്ചു.

ഒ​രു മ​ണ്ഡ​ല​ത്തി​ലും വ്യാ​ജ വോ​ട്ട​ർ​മാ​രെ വോ‌​ട്ടു ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​രു​ത്. ഇതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. ജനവിധി അട്ടിമറിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി