ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചത് അടുത്ത സര്‍ക്കാരിന്റെ തലയിലിടാനാണെന്ന രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തെ പരിഹസിച്ച് മന്ത്രി വി.എന്‍. വാസവൻ. ചെന്നിത്തല പ്രയാസപ്പെടേണ്ടതില്ലെന്നും എല്‍ഡിഎഫ് തന്നെ വീണ്ടും അധികാരത്തിൽവരുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിച്ചതെല്ലാം നേരത്തേതന്നെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നതും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൊടുക്കാമെന്ന് ഏറ്റിരുന്നതുമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ അഭിനന്ദിക്കേണ്ടതിന് പകരം അപമാനിക്കാനാണ് ശ്രമം. നസ്രത്തില്‍നിന്ന് നന്മ പ്രതീക്ഷിച്ചിട്ട് കാര്യമുണ്ടോ എന്നും അദ്ദേഹം പരിഹസിച്ചു.
ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരും. പെന്‍ഷനടക്കമുള്ളവ ഭംഗിയായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്നുള്ള ലക്ഷ്യബോധത്തിലും നിശ്ചയദാര്‍ഢ്യത്തിലും ഭാവനയിലും നിന്നുകൊണ്ടാണ് പ്രഖ്യാപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.