'രതീഷേ വറുത്തരച്ച പാമ്പ് കറി രുചിയുണ്ടോ'; ഫിറോസ് ചുട്ടിപ്പാറയുടെ വീഡിയോ വീണ്ടും വിവാദത്തില്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഫുഡ് വ്‌ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. യൂട്യൂബിലെ ഫിറോസിന്റെ പാചക വീഡിയോകള്‍ കൗതുകമുണര്‍ത്തുന്നതും വ്യത്യസ്തവുമാകാറുണ്ട് പലപ്പോഴും. പാലക്കാടന്‍ ഗ്രാമാന്തരീക്ഷത്തിലെത്തുന്ന വീഡിയോകള്‍ പലപ്പോഴും വൈറലാകാറുണ്ട്. എന്നാല്‍ വിവാദങ്ങളും ഫിറോസിന്റെ വീഡിയോയ്ക്ക് പിന്നാലെ ഉടലെടുക്കാറുണ്ട്.

അത്തരം വിവാദ വീഡിയോകള്‍ പലപ്പോഴും ഫിറോസ് രാജ്യത്തിന് പുറത്തുപോയി ചിത്രീകരിക്കുന്നതാവും. നേരത്തെ മയിലിനെ പാചകം ചെയ്യുമെന്ന തരത്തില്‍ വിദേശത്ത് വച്ച് ഫിറോസ് പ്രമോ വീഡിയോ ഇറക്കിയിരുന്നെങ്കിലും ദേശീയ പക്ഷിയെ കൊല്ലുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഫിറോസ് ദേശീയ പക്ഷിയോട് ക്രൂരത കാട്ടാന്‍ തനിക്കാവില്ലെന്ന വാദവുമായി രംഗത്തെത്തിയിരുന്നു.

വിദേശ രാജ്യങ്ങളില്‍ പോയി അവിടുത്തെ പ്രാദേശിക വിഭവങ്ങള്‍ പരീക്ഷിക്കാന്‍ തയ്യാറാകുന്ന ഫിറോസ് നേരത്തെ മുതല, മാന്‍, ഒട്ടകം എന്നിവയുടെ മാംസം ഉപയോഗിച്ച് പാചക പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഇപ്പോഴിതാ ഇത്തരത്തില്‍ ഫിറോസ് വിയറ്റ്‌നാമില്‍ നടത്തിയ പാചക പരീക്ഷണമാണ് നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നത്.

11 മിനുട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോ ഇതോടകം ആറുലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. വിയറ്റ്‌നാമില്‍ രണ്ട് ജീവനുള്ള പാമ്പുകളെയാണ് പാചക പരീക്ഷണത്തിന് തിരഞ്ഞെടുത്തത്. വിയറ്റ്‌നാമിലെ പ്രാദേശിക വിഭവമാണ് വീഡിയോയില്‍ തയ്യാറാക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ പാമ്പ് ആരാധന മൂര്‍ത്തിയാണ്.

ഇത് തന്നെയാണ് വീഡിയോ വിവാദമാകുന്നതിനും കാരണം. നല്ല വറുത്തരച്ച പാമ്പ് കറി എന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പാചകം ചെയ്ത പാമ്പിനെ ഫിറോസ് വിളമ്പുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ ഫിറോസ് ഇത് കഴിക്കുന്നത് വീഡിയോയില്‍ കാണാനില്ല. നിരവധി ആളുകളാണ് യൂട്യൂബില്‍ ഫിറോസിന്റെ വീഡിയോയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി