മലപ്പുറത്ത് സുഹൃത്തുക്കളായ ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി പണം തട്ടി: അഞ്ച് പേര്‍ അറസ്റ്റില്‍

മലപ്പുറത്ത് ഡോക്ടര്‍മാരായ സുഹൃത്തുക്കളെ തടഞ്ഞ് പണം തട്ടി. കൊളത്തൂരിനടുത്ത എരുമത്തടത്താണ് സംഭവം. ബലമായി എ.ടി.എം കാർഡും പിൻനമ്പറും വാങ്ങി 20000 രൂപയാണ് തട്ടിയത്. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

എരുമത്തടം സ്വദേശികളായ നബീൽ, ജുബൈസ്, മുഹ്സിൻ, അബ്ദുൽ ഗഫൂർ, സതീഷ് കുമാർ എന്നിവരാണ് പിടിയിലായത്. സംഭവം മോറല്‍ പൊലീസിംഗാണോ എന്ന കാര്യത്തില്‍ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. പ്രതികൾ ഡോക്ടർമാരെ അഞ്ച് മണിക്കൂറോളമാണ് കാറിൽ തടഞ്ഞുവെച്ചത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന വനിതാ ഡോക്ടറേയും സുഹൃത്തിനേയും തടഞ്ഞു നിര്‍ത്തിയ അഞ്ചംഗസംഘം ഇവരുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇവരുടെ കൈവശമുണ്ടായിരുന്ന  രൂപയും അക്രമിസംഘം പിടിച്ചു വാങ്ങി. തുടര്‍ന്ന് എടിഎം കാര്‍ഡ് കൈവശപ്പെടുത്തിയ സംഘം പിന്‍നമ്പര്‍ കൂടി ചോദിച്ചു മനസ്സിലാക്കി മൂന്ന് തവണയായി 15000 രൂപയും പിന്‍വലിച്ചു. രണ്ട് ദിവസം മുമ്പ് നടന്ന സംഭവത്തില്‍ ഇന്ന് രാവിലെയാണ് മൂന്ന് പ്രതികളേയും പൊലീസ് പിടികൂടിയത്. ആക്രമണത്തിനിരയായ വനിത ഡോക്ടറും സുഹൃത്തും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Latest Stories

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ