കെപിസിസി പുനഃസംഘടനയിൽ അതൃപ്തി; വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ കെ മുരളീധരന്‍ പങ്കെടുക്കില്ല

വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരന്‍ പങ്കെടുക്കില്ല. കെപിസിസി ഭാരവാഹി പട്ടികയില്‍ നിന്ന് തന്റെ പ്രതിനിധിയെ ഒഴിവാക്കിയതിലുള്ള അതൃപ്തിയാണ് പിന്നിലുള്ള കാരണമെന്നാണ് സൂചന. കാസര്‍ഗോഡ് നിന്നുള്ള മേഖലാജാഥയുടെ ക്യാപ്റ്റനാണ് കെ. മുരളീധരന്‍.

ഇന്നലെ വൈകുന്നേരത്തോടെ കെ മുരളീധരൻ ഗുരുവായൂരിലേക്ക് പോയി. ജാഥാ ക്യാപ്റ്റന്‍ തന്നെ വിട്ടുനില്‍ക്കുന്നത് അസാധാരണമെന്നാണ് വിലയിരുത്തല്‍. രാഷ്ട്രീയമായി കോണ്‍ഗ്രസിന് ലാഭമുണ്ടാക്കാന്‍ കഴിയും എന്നതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ശബരിമല സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട് നാല് മേഖലാ ജാഥകള്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. ഇന്ന് പന്തളത്താണ് സമാപനം. അതിൽ നിന്നുമാണ് കെ മുരളീധരൻ വിട്ടുനിൽക്കുന്നത്.

നാല് മേഖല ജാഥകളുടെ ക്യപ്റ്റന്‍മാരില്‍ ഒരാളായ കെ മുരളീധരന്‍ വിട്ടുനില്‍ക്കുകയാണ്. കെപിസിസി ഭാരവാഹി പട്ടികയില്‍ നിന്ന് തന്റെ പ്രതിനിധിയെ ഒഴിവാക്കിയതിലുള്ള അതൃപ്തി തന്നെയാണ് പ്രകടിപ്പിച്ചത് എന്നാണ് വിവരം. ഭാരവാഹിപ്പട്ടിക പുറത്തു വന്നപ്പോള്‍ തന്നെ കെ മുരളീധരന്‍ കടുത്ത അതൃപ്തിയിലായിരുന്നു. എന്നാല്‍, മേഖലാ ജാഥ സമാപിക്കുന്നത് വരെ നയിക്കുക എന്നുള്ള നിലപാട് സ്വീകരിക്കുകയായിരുന്നു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ