കേന്ദ്രത്തോട് വിയോജിപ്പുണ്ട്, സര്‍വകക്ഷി സംഘത്തില്‍ സിപിഎമ്മും ഭാഗമാകും; ദേശീയ താത്പര്യമാണ് പ്രധാനമെന്ന് എംഎ ബേബി

ഇന്ത്യ അയക്കുന്ന സര്‍വകക്ഷി സംഘത്തില്‍ സിപിഎമ്മും ഭാഗമാകുമെന്ന് അറിയിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎ ബേബി. ദേശീയ താത്പര്യം കണക്കിലെടുത്താണ് തീരുമാനമെന്നും എംഎ ബേബി പറഞ്ഞു. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ആണ് വിദേശത്തേക്ക് അയയ്ക്കുന്ന സര്‍വകക്ഷി സംഘത്തിന് നേതൃത്വം നല്‍കുക.

സിപിഎമ്മില്‍ നിന്ന് ജോണ്‍ ബ്രിട്ടാസ് എംപിയാണ് സര്‍വകക്ഷി സംഘത്തിന്റെ ഭാഗമാകുക. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളോട് വിയോജിപ്പുണ്ടെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു. പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാന്‍ പ്രധാനമന്ത്രിയും സര്‍ക്കാരും വിസമ്മതിച്ചത് നിര്‍ഭാഗ്യകരമാണെന്നും സിപിഎം പ്രസ്താവനയില്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനം ഉടന്‍ വിളിച്ചു ചേര്‍ക്കണം. ജനങ്ങളോട് കാര്യങ്ങള്‍ പറയാനും ജനപ്രതിനിധികള്‍ക്ക് എന്തെങ്കിലും വിശദീകരണങ്ങള്‍ തേടാനുണ്ടെങ്കില്‍ അതിനുള്ള അവസരം നല്‍കാനും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് പ്രസ്താവനയില്‍ സിപിഎം ആവശ്യപ്പെട്ടു.

നേരത്തെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ദൗത്യത്തെ കുറിച്ച് വിശദീകരിക്കാന്‍ ബിജെപി-എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനാണ് പ്രധാനമന്ത്രി തീരുമാനിച്ചത്. ഇത് വിവേചനപരമാണ്. പ്രത്യേകിച്ച് ദേശീയ പ്രാധാന്യമുള്ള ഒരു വിഷയത്തിലെന്നും സിപിഎം വ്യക്തമാക്കുന്നു.

വിശദീകരണത്തിനായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം സര്‍ക്കാര്‍ വിളിക്കണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത പുലര്‍ത്തണം. സ്ഥിതിഗതികളെ വര്‍ഗീയവല്‍ക്കരിക്കാനായി ഭരണകക്ഷി നേതാക്കളും സംസ്ഥാന മന്ത്രിമാര്‍ പോലും നടത്തുന്ന പ്രചാരണം ഉടന്‍ അവസാനിപ്പിക്കണമെന്നും സിപിഎം ആവശ്യപ്പെടുന്നു.

Latest Stories

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'

'എനിക്ക് അച്ചടക്കം വളരെ പ്രധാനം'; പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാത്തതില്‍ തെറ്റിദ്ധാരണ വേണ്ടെന്ന് ആര്‍ ശ്രീലേഖ